കേരള ജനതയെ മുഴുവൻ ആശങ്കയിലാക്കികൊണ്ട് കൊറോണാ വൈറസ് പടർന്ന് പിടിക്കുകയാണ്. ദിവസങ്ങൾ ചെല്ലുംതോറും വൈറസ് സ്ഥിരീകരിക്കുന്ന ആളുകളുടെ എണ്ണം ഏറിവരികയാണ്. ഹോളിവുഡിലെ വിഖ്യാത നടന് ടോം ഹാങ്ക്സിന് കൊറോണ ബാധയെന്ന് സ്ഥിരീകരണം നടത്തിയിരിക്കുകയാണ് ഇപ്പോൾ. അമേരിക്കന്‍ ഗായകന് ഈവസ് പ്രിസ്ലീയുടെ ആത്മകഥ വിഷയമാക്കുന്ന വാര്‍ണര്‍ ബ്രദേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരുന്നപ്പോഴാണ് അദ്ദേഹത്തിന് കൊറോണ പിടിപെട്ടത്. അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ റീത്ത വില്‍സണും കൊറണോ ബാധിച്ചിട്ടുണ്ട്.
ടോം ഹാങ്ക്സിന്റെ സന്ദേശത്തിൽ പറയുന്നത് അദ്ദേഹവും റീത്തയും ഓസ്ട്രലിയയില്‍ വയ്യാത്ത അവസ്ഥയിലാണെന്നും, തങ്ങള്‍ക്ക് ക്ഷീണവും പനിയും ചിലയിടങ്ങളില്‍ വേദനയും തോന്നുന്നുണ്ടെന്നും ലോകത്ത് എങ്ങും ചെയ്യുന്നതുപോലെ തങ്ങൾ കൊറോണ ടെസ്റ്റ് നടത്തി അത് പോസിറ്റീവായി കാണുകയും ചെയ്തു എന്നുമാണ്. തങ്ങൾ ആരോഗ്യ വകുപ്പുമായി സഹകരിക്കുമെന്നും വേണ്ടത്ര നാൾ ഐസോലേഷൻ വാർഡിൽ കഴിയുമെന്നും അപ്ഡേറ്റുകൾ ജനങ്ങളെ അറിയിക്കുമെന്നും ഏവരും ജാഗ്രത പാലിക്കണമെന്നും അവർ പറയുന്നുണ്ട്.