കള എന്ന ചിത്രത്തിന് വേണ്ടി ടോവിനോ തോമസ് നടത്തിയ അഭ്യാസ പ്രകടനങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം. കഠിനമായ പരിശ്രമത്തിലൂടെയുള്ള ടോവിനോയുടെ അഭിനയത്തിന് മികച്ച അഭിപ്രായം ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ജിമ്മൽ വെച്ച് സാഹസികമായി ഉയർന്നു ചാടുന്നതിന്റെ ദൃശ്യങ്ങൾ ടോവിനോ പങ്കുവെച്ചിരുന്നു. ഈ പരിശീലനം കളയുടെ അഭിനയത്തിന്റെ ഭാഗമായിരുന്നു. കഠിന പരിശ്രമത്തിലൂടെയാണ് ടോവിനോ ഈ രംഗം വിജയകരമായി അഭിനയിച്ച് പൂർത്തിയാക്കിയത്.
![](https://i0.wp.com/cinemadaddy.com/wp-content/uploads/2020/01/Tovino-Thomas-is-not-that-much-concerned-about-Collection-records.png?resize=788%2C443&ssl=1)
രംഗം ഷൂട്ട് ചെയ്യുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പരക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഇടയിൽ ടോവിനോയ്ക്ക് പരിക്ക് പറ്റിയത് വലിയ വാർത്ത ആയിരുന്നു, സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയിൽ വയറ്റിൽ പരുക്ക് പറ്റുകയായിരുന്നു. വിശ്രമത്തിൽ ആയിരുന്ന താരം വീണ്ടും ഷൂട്ടിങ്ങിനു തിരികെ പ്രവേശിക്കുകയായിരുന്നു.
ടൊവിനോയെ കൂടാതെ ലാൽ, ദിവ്യ പിള്ള, സുമേഷ് മൂർ എന്നിവരും മുഖ്യ കഥാപാത്രങ്ങൾ ചെയ്യുന്നു. ‘എടക്കാട് ബറ്റാലിയനിൽ’ ടൊവിനോയും ദിവ്യയും ഒന്നിച്ചഭിനയിച്ചിരുന്നു. മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടിയിൽ’ സ്കൂൾ വിദ്യാർത്ഥിയായ അമ്പോറ്റിയുടെ വേഷം കൈകാര്യം ചെയ്ത നടനാണ് സുമേഷ് മൂർ. രോഹിത് വി.എസ്. ആണ് കള സംവിധാനം ചെയ്യുന്നത്.