കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഏറെ വൈറലായ ഒന്നായിരുന്നു ടോവിനോയുടെ ഫോട്ടോഷൂട്ട് ചിത്രം. വനിതാ മാഗസിനിൽ കുറച്ച് സുന്ദരികളോടൊപ്പം ടോവിനോ നിൽക്കുന്ന ചിത്രം പെട്ടെന്ന് തന്നെ ട്രോളന്മാർ ഏറ്റെടുക്കുകയുണ്ടായി.പിന്നീട് ഈ ചിത്രവുമായി ബന്ധപ്പെട്ട് പല ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു.
ഇപ്പോൾ ഈ ഫോട്ടോഷൂട്ടിന്റെ മേക്കിങ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഓണം പതിപ്പായിട്ടാണ് ഈ വനിതാ മാഗസിൻ പുറത്ത് വരുന്നത്.