ഇന്നലെയാണ് സിനിമാ ചിത്രീകരണത്തിനിടെ നടന് ടൊവീനോ തോമസിന് പൊള്ളലേല്‍ക്കുന്നത്. പിന്നാലെ തനിക്ക് സാരമായി ഒന്നും സംഭവിച്ചിട്ടില്ല എന്ന് വ്യക്തമാക്കി താരം തന്നെ രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പരിക്കുകള്‍ ഒന്നും തന്നെ ഇല്ല എന്ന് പറഞ്ഞ് കുറിപ്പ് ആരാധകര്‍ക്കായി പങ്കുവെച്ചത്. ഇപ്പോള്‍ ആ അപകട ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. എല്ലാവരുടെയും സ്നേഹാന്വേണഷങ്ങള്ക്ക് നന്ദിയുണ്ടെന്നും ആരുടെയൊക്കെയോ പുണ്യം കൊണ്ട് കാര്യമായിട്ട് ഒന്നും പറ്റിയില്ലെന്നുമാണ് ടൊവീനോ കുറിച്ചത്.
എടക്കാട് ബറ്റാലിയന് 06′ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പൊള്ളലേറ്റത്. ചിത്രത്തിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. പരിക്കേറ്റ ടൊവീനോയ്ക്ക് ഉടന്‍ വൈദ്യസഹായം എത്തിച്ചതിനാലാണ് ദുരന്തം ഒഴിവായത്. ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നും നിസ്സാരമായ പരിക്കുകളാണ് താരത്തിന്റേതെന്നും അണിയറപ്രവര്‍ത്തകരും അറിയിച്ചു. നാല് ഭാഗത്ത് നിന്നും തീ ഉപയോഗിച്ച് ചിത്രീകരിക്കുന്ന രംഗമായിരുന്നു.
ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകന് നിര്‍ബന്ധം പിടിച്ചെങ്കിലും അത് വേണ്ടെന്ന് ടൊവീനോ തീരുമാനിക്കുകയായിരുന്നു. ഷോട്ട് എടുത്ത് സംവിധായകന് കട്ട് പറഞ്ഞെങ്കിലും രംഗം പൂര്‍ത്തിയാകാന്‍ കഴിയാതിരുന്നതിനാല്‍ ടൊവീനോ വീണ്ടും അഭിനയിക്കുകയാണുണ്ടായത്. സംഘട്ടനരംഗം മുഴുവന്‍ ചെയ്തു തീര്‍ത്തതിനു ശേഷമാണ് ടൊവീനോ പിന്‍വാങ്ങിയത്.