കൊറോണ കാലത്തിനു മുമ്പ് തിയറ്ററിൽ വിജയം സ്വന്തമാക്കിയ ചിത്രമായിരുന്നു ഫോറൻസിക്. വീണ്ടും ഒരിക്കൽ കൂടി ഫോറൻസിക് ടീം ഒന്നിക്കുകയാണ്. ഫോറൻസികിൽ നായകനായി എത്തിയത് ടൊവിനോ തോമസ് ആയിരുന്നു. ടൊവിനോ തോമസ്, സംവിധായകർ അഖിൽ പോൾ, അനസ് ഖാൻ, നിർമാതാവ് രാജു മല്ല്യത്ത് എന്നിവരാണ് അടുത്ത ചിത്രത്തിനായി ഒരുമിക്കുന്നത്.
ഐഡന്റിറ്റി എന്നാണ് ചിത്രത്തിന്റെ പേര്. ടൊവിനോയുടെ നായികയായി മഡോണ സെബാസ്റ്റ്യൻ ആണ് ചിത്രത്തിൽ എത്തുന്നത്. രാഗം മൂവീസിന്റെ ബാനറിൽ രാജു മല്ല്യത്ത്, സെഞ്ച്വറി കൊച്ചുമോൻ എന്നിവർ ചേർന്ന് സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്.
ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ വരുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ഷൂട്ടിഗ് എറണാകുളം, ബംഗളൂരു, മൗറീഷ്യസ് എന്നിവിടങ്ങളിലായാണ് ചിത്രീകരിക്കുന്നത്. സെഞ്ച്വറി 2023ൽ ചിത്രം തിയറ്ററുകളിൽ എത്തിക്കും.