മലയാളത്തിന്റെ പ്രിയ താരമാണ് ടൊവിനോ തോമസ്. സാഹസികത ഏറെ ഇഷ്ടപ്പെടുന്ന താരം മിന്നല്‍ മുരളി, കല്കി, പോലുള്ള ചിത്രങ്ങളുടെ സംഘട്ടന രംഗങ്ങളില്‍ ഡ്യൂപ്പില്ലാതെയാണ് അഭിനയിച്ചത്. ഇതിന്റെ വിഡിയോകളും വൈറലായിരുന്നു.
View this post on Instagram
ഇപ്പോഴിതാ ചെങ്കുത്തായ പാറക്കെട്ടിലൂടെ വലിഞ്ഞുകയറുന്ന ടൊവിനോയുടെ വിഡിയോയാണ് വൈറലായിരിക്കുന്നത്. ഒരു പരസ്യ ചിത്രത്തിന്റെ ചിത്രീകരണത്തിനിടയില്‍ ആയിരുന്നു ടൊവിനോയുടെ സാഹസം. ഏറെ അപകടം നിറഞ്ഞ മലനിരകളിലൂടെയാണ് ടൊവിനോ കയറിപ്പോയത്. മുകളിലെത്തിയ ശേഷം ആഹ്ലാദിക്കുന്ന ടൊവിനോയെ വിഡിയോയില്‍ കാണാം. ഇയാള്‍ ശരിക്കും സൂപ്പര്മാന് എന്നായിരുന്നു പലരും കമന്റിട്ടത്.
തല്ലുമാലയാണ് ടൊവിനോയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ലുക്മാന്, കല്യാണി പ്രിയദര്ശന്, ജോണി ആന്റണി, നീന കുറുപ്പ്, ഷൈന്‍ ടോം ചാക്കോ തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തില്‍ അണിനിരന്നത്.