നടന് ടൊവിനോ തോമസ് യുഎഇ ഗോള്‍ഡന്‍ വീസ സ്വീകരിച്ചു. യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചതില്‍ അഭിമാനമുണ്ടെന്നു താരം പിന്നീട് ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു. യുഎഇയുമായി ചേര്‍ന്ന് ഭാവിയില്‍ കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായും ടൊവിനോ പറഞ്ഞു. കഴിഞ്ഞയാഴ്ച മമ്മൂട്ടിയും മോഹന്‍ലാലും അബുദാബിയില്‍ വെച്ച് ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടൊവിനോ തോമസിനും ഗോള്‍ഡന്‍ വിസ ലഭിച്ചത്.
ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതിനായി കഴിഞ്ഞ ദിവസമാണ് ടൊവിനോ ദുബൈയിലെത്തിയത്. മറ്റ് ചില യുവ താരങ്ങള്‍ക്കും നടിമാര്‍ക്കും വൈകാതെ ഗോള്‍ഡന്‍ വീസ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കലാപ്രതിഭകള്‍ക്ക് ഓഗസ്റ്റ് 30 മുതല്‍ ഗോള്‍ഡന്‍ വീസ അനുവദിക്കുമെന്ന് ദുബൈ കള്‍ച്ചര്‍ ആന്റ് സ്പോര്‍ട്സ് അതോരിറ്റി അറിയിച്ചിരുന്നു.
കലാരംഗത്ത് പ്രതിഭ തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ഡോക്ടര്‍മാര്‍ക്കും പഠന മികവു പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്കും അടക്കം വിവിധ മേഖലയില്‍ ശ്രദ്ധേയരായവര്‍ക്കാണു യുഎഇ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വീസ നല്‍കുന്നത്.