ടോവിനോ തോമസ് നായകനാകുന്ന ചിത്രം മിന്നൽ മുരളിയുടെ സെക്കന്‍ഡ് ഷെഡ്യൂള്‍ കര്‍ണാടകയില്‍ തുടങ്ങി. ടോവിനോ സൂപ്പർ ഹീറോ ലുക്കിൽ ഒരു കെട്ടിടത്തിന്റെ മുകളിൽ നിൽക്കുന്ന ചിത്രം ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്, ഒരു നാടൻ സൂപ്പർ ഹീറോയെ ആധാരമാക്കിയാണ് സിനിമ, സിനിമയുടെ ആദ്യ ഷെഡ്യൂള ചിത്രീകരിച്ചത് വയനാട്ടിൽ ആയിരുന്നു. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ ബേസില്‍ ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ആദ്യ ലൂക്കും ട്രെയ്ലറും പുറത്ത് വന്നപ്പോൾ വൻ പ്രതീക്ഷയാണ് എല്ലാവരിലും ഉണ്ടാക്കിയത്.മുഖം മറച്ച് ഓടുന്ന നായക കഥാപാത്രവും ഗ്രാമാന്തരീക്ഷവുമായിരുന്നു സിനിമയുടെ ആദ്യലുക്ക്.
അഞ്ചു ഭാഷയിൽ ആയിട്ടാണ് ചിത്രം നിർമ്മിക്കുന്നത്, മലയാളം, ഹിന്ദി, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം പുറത്ത് ഇറങ്ങുന്നത്. സോഫിയ പോള്‍ ആണ് ചിത്രം നിർമ്മിക്കുന്നത്. വ്ലാഡ് റിമംബര്‍ഗാണ് മിന്നല്‍ മുരളിയുടെ ആക്ഷന്‍ ഡയറക്ടര്‍ ജമിനി മാന്‍, ദി ലാസ്റ്റ് വിച്ച് ഹണ്ടര്‍, നെറ്റ്ഫ്ലിക്സ്- ലൂസിഫര്‍, ബാറ്റ്മാന്: ടെല്‍ ടെയില്‍ സീരീസ്, ബാഹുബലി 2, സല്മാന് ഖാന് നായകനായ സുല്‍ത്താന്‍ എന്നീ ചിത്രങ്ങളിൽ കൂടി പ്രാവീണ്യം തെളിയിച്ച ആളാണ് വ്ലാഡ് റിമംബര്ഗ്.
വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിൽ താരം ആഷിക് അബു ചിത്രം നാരദന്റെ കൊച്ചി ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് അഭിനയിക്കാൻ എത്തിയത് ഗുരു സോമസുന്ദരം, അജു വര്‍ഗീസ്, ഫെമിന ജോര്‍ജ്, സ്നേഹ ബാബു, ഷെല്ലി നബു കുമാര്‍, പി ബാലചന്ദ്രന്, ബൈജു സന്തോഷ്, സുര്‍ജിത്, ഹരിശ്രീ അശോകന്, മാമുക്കോയ, ബിജുക്കുട്ടന് എന്നിവരും ചിത്രത്തിൽ ടോവിനോയ്ക്കൊപ്പം അഭിനയിക്കുന്നുണ്ട്. മിന്നൽ മുരളിയുടെ ഷൂട്ടിങ്ങിനു വേണ്ടി കാലടിയിൽ പൂർത്തീകരിച്ച കൂറ്റന്‍ പള്ളിയുടെ സെറ്റ് രാഷ്ട്രീയ ബജ്റംഗ്ദള്‍ തകര്‍ത്തിരുന്നു. രാഷ്ട്രീയ ബജ്റംഗ് ദള്‍ ആയിരുന്നു ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച സെറ്റ് അടിച്ച് തകർത്തത്, സെറ്റ് അടിച്ചു തകർത്തത് വലിയ വാർത്തയായിരുന്നു, നിരവധി പേരാണ് ഇതിനെതിരെ രംഗത്ത് എത്തിയത്.