Categories: CelebritiesMovie

ടൊവിനോ തോമസ് ചിത്രം മിന്നല്‍ മുരളി സെക്കന്‍ഡ് ഷെഡ്യൂള്‍ കര്‍ണാടകയില്‍ തുടങ്ങി

ടോവിനോ തോമസ് നായകനാകുന്ന ചിത്രം മിന്നൽ മുരളിയുടെ സെക്കന്‍ഡ് ഷെഡ്യൂള്‍ കര്‍ണാടകയില്‍ തുടങ്ങി. ടോവിനോ സൂപ്പർ ഹീറോ ലുക്കിൽ  ഒരു കെട്ടിടത്തിന്റെ മുകളിൽ നിൽക്കുന്ന ചിത്രം ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്, ഒരു നാടൻ സൂപ്പർ ഹീറോയെ ആധാരമാക്കിയാണ് സിനിമ, സിനിമയുടെ ആദ്യ ഷെഡ്യൂള ചിത്രീകരിച്ചത് വയനാട്ടിൽ ആയിരുന്നു. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ ബേസില്‍ ജോസഫ്  ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ആദ്യ ലൂക്കും ട്രെയ്‌ലറും പുറത്ത് വന്നപ്പോൾ വൻ പ്രതീക്ഷയാണ് എല്ലാവരിലും ഉണ്ടാക്കിയത്.മുഖം മറച്ച് ഓടുന്ന നായക കഥാപാത്രവും ഗ്രാമാന്തരീക്ഷവുമായിരുന്നു സിനിമയുടെ ആദ്യലുക്ക്.

അഞ്ചു ഭാഷയിൽ ആയിട്ടാണ് ചിത്രം നിർമ്മിക്കുന്നത്, മലയാളം, ഹിന്ദി, തമിഴ്, തെലുഗു, കന്നഡ  എന്നീ ഭാഷകളിലാണ് ചിത്രം പുറത്ത് ഇറങ്ങുന്നത്. സോഫിയ പോള്‍  ആണ് ചിത്രം നിർമ്മിക്കുന്നത്. വ്‌ലാഡ് റിമംബര്‍ഗാണ് മിന്നല്‍ മുരളിയുടെ ആക്ഷന്‍ ഡയറക്ടര്‍ ജമിനി മാന്‍, ദി ലാസ്റ്റ് വിച്ച് ഹണ്ടര്‍, നെറ്റ്ഫ്‌ലിക്‌സ്- ലൂസിഫര്‍, ബാറ്റ്മാന്‍: ടെല്‍ ടെയില്‍ സീരീസ്, ബാഹുബലി 2, സല്‍മാന്‍ ഖാന്‍ നായകനായ സുല്‍ത്താന്‍ എന്നീ ചിത്രങ്ങളിൽ കൂടി പ്രാവീണ്യം തെളിയിച്ച ആളാണ് വ്‌ലാഡ് റിമംബര്‍ഗ്.

വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് നിര്‍മ്മിക്കുന്ന  ചിത്രത്തിൽ താരം ആഷിക് അബു ചിത്രം നാരദന്റെ കൊച്ചി ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ്  അഭിനയിക്കാൻ എത്തിയത് ഗുരു സോമസുന്ദരം, അജു വര്‍ഗീസ്, ഫെമിന ജോര്‍ജ്, സ്‌നേഹ ബാബു, ഷെല്ലി നബു കുമാര്‍, പി ബാലചന്ദ്രന്‍, ബൈജു സന്തോഷ്, സുര്‍ജിത്, ഹരിശ്രീ അശോകന്‍, മാമുക്കോയ, ബിജുക്കുട്ടന്‍  എന്നിവരും ചിത്രത്തിൽ ടോവിനോയ്‌ക്കൊപ്പം അഭിനയിക്കുന്നുണ്ട്. മിന്നൽ മുരളിയുടെ ഷൂട്ടിങ്ങിനു വേണ്ടി കാലടിയിൽ പൂർത്തീകരിച്ച കൂറ്റന്‍ പള്ളിയുടെ സെറ്റ് രാഷ്ട്രീയ ബജ്‌റംഗ്ദള്‍ തകര്‍ത്തിരുന്നു.  രാഷ്ട്രീയ ബജ്‌റംഗ് ദള്‍ ആയിരുന്നു ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച സെറ്റ് അടിച്ച് തകർത്തത്, സെറ്റ് അടിച്ചു തകർത്തത് വലിയ വാർത്തയായിരുന്നു, നിരവധി പേരാണ് ഇതിനെതിരെ രംഗത്ത് എത്തിയത്.

Editor

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

2 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago