നാട്ടിൽ എന്ത് ദുരന്തം ഉണ്ടായാലും താര പരിവേഷം അഴിച്ചുവെച്ചു ജനങ്ങളോടൊപ്പം സാദാരണക്കാരനെപോലെ രക്ഷ പ്രവർത്തനം നടത്തുന്ന അപൂർവം താരങ്ങളിൽ ഒരാളാണ് ടോവിനോ തോമസ്. കഴിഞ്ഞ പ്രളയ സമയത്ത് ടോവിനോ ചെയ്ത രക്ഷാപ്രവർത്തനങ്ങൾ ഒന്നും ചെറുതല്ല. ക്യാമ്പിലുള്ളവർക്ക് വേണ്ട നിർദേശങ്ങൾ നൽകാനും ക്യാമ്പിലേക്ക് ആവിശ്യമായ സാധനങ്ങൾ ചുമന്ന് കൊണ്ട് പോകുന്നതിനും പ്രളയത്തിൽ അകപെട്ടവരെ രക്ഷിക്കാനുമെല്ലാ ഊർജസ്വലനായി തന്നെയാണ് തൊവിനോയും മറ്റ് രക്ഷാപ്രവർത്തകർക്കൊപ്പം കൂടിയതും.
അത് പോലെ തന്നെ കേരളത്തിൽ ഉണ്ടായ മറ്റൊരു ദുരന്തമായിരുന്നു നിപ്പ. ഈ സംഭവത്തെ ആസ്പദമാക്കി ആഷിക് അബു സംവിദാനം ചെയ്ത വയറസ് എന്ന ചിത്രം ഈ ആഴ്ച റിലീസിനായി എത്തുകയാണെന്നു നേരുത്തെ തന്നെ പുറത്തുവിട്ട വാർത്ത ആയിരുന്നു. ഇതിൽ ടോവിനോയും പ്രദാന വേഷത്തിൽ എത്തുന്നുണ്ട്. എന്നാൽ ഇപ്പോൾ നിപ്പ തിരികെ വന്ന സാഹചര്യത്തിൽ അതിനെ ചെറുക്കുന്നതിനായി ജനങ്ങളെ ബോധവാന്മാരാക്കാനുള്ള ചില നിർദേശങ്ങൾ താരംഇസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ‘നിങ്ങളുടെ സിനിമയ്ക്ക് വേണ്ടി പരസ്യമുണ്ടാക്കരുത്,’ എന്നാണ് പൂവത്ത് സിദ്ദിഖ് എന്നയാള്‍ നിപാ അവബോധവുമായി ബന്ധപ്പെട്ട ടോവിനോയുടെ പോസ്റ്റിനു താഴെ കമന്റ് ചെയ്തത്.
‘ഈ മനോഭാവം നിരാശയുണ്ടാക്കുന്നതാണ്. അങ്ങനെ തോന്നുന്നെങ്കില്‍ ദയവായി നിങ്ങള്‍ സിനിമ കാണരുത്,’ എന്നായിരുന്നു ടൊവിനോയുടെ മറുപടി. ടൊവിനോയുടെ പോസ്റ്റിന് താഴെ വിമര്‍ശനങ്ങളായും പിന്തുണയായും നിരവധി പേര് എത്തുന്നുണ്ട്