മലയാളികളുടെ പ്രിയപ്പെട്ട യുവനടനാണ് ടോവിനൊ തോമസ്.കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവമാണ് ഇപ്പോൾ ഏവരുടെയും ചർച്ചാവിഷയം.
ടൊവീനോയുടെ അടുത്തേക്ക് ഓടിയെത്തി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച രണ്ട് ആരാധകരെ സംഘാടകര്‍ തടഞ്ഞപ്പോള്‍ ഏവരെയും ഞെട്ടിച്ച് താരം.സംഘാടകര്‍ തടഞ്ഞെങ്കിലും ആരാധകരെ ചേര്‍ത്തുനിര്‍ത്തി സെല്‍ഫിയെടുത്ത് ടൊവിനോ വേറിട്ടു നിന്നു.ഇതിന്റെ വീഡിയോ ഇപ്പോൾ വൈറലാവുകയാണ്.കൊച്ചിയില്‍ നടന്ന ലുലു ഫാഷൻ വീക്കിനിടെയാണ് സംഭവം. റാംപ് വാക്ക് ചെയ്ത് ടൊവിനോ വേദിക്ക് താഴെയുണ്ടായിരുന്ന ആരാധകര്‍ക്ക് സെല്‍ഫി എടുത്ത് നല്‍കിയിരുന്നു.പിന്നീട് തിരിച്ച് പോകുന്ന വഴിക്കാണ് വീണ്ടും രണ്ട് യുവാക്കൾ സ്റ്റേജിലേക്ക് ഓടിവരുന്നത്.സെക്യൂരിറ്റി അവരെ തടഞ്ഞെങ്കിലും ടോവിനോ അവരോടൊപ്പം സെൽഫി എടുക്കുകയായിരുന്നു.