പ്രവീണ്‍ പ്രഭാരം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ടോവിനോ ചിത്രമാണ് കൽക്കി. 63 ദിവസം നീണ്ടു നിന്ന ഷൂട്ടിങ്ങിനൊടുവിൽ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ടോവിനോയുടെ ഇത് വരെ പുറത്തിറങ്ങിയതിൽ ഏറ്റവും മികച്ച മാസ്സ് ആക്ഷൻ ചിത്രം കൂടിയാണ് കൽക്കി. തീവണ്ടിക്കു ശേഷം ടോവിനോയും സംയുക്ത മേനോനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന് വര്‍ക്കിയും പ്രഷോഭ് കൃഷ്ണയും ചേര്‍ന്നു നിർമ്മിക്കുന്ന ചിത്രത്തിന് തിരകഥ ഒരുക്കിയിരിക്കുന്നത് സുജിന്‍ സുജാതനും പ്രവീണും ചേര്‍ന്നാണ്. ചിത്രം ആഗസ്റ്റിൽ പുറത്തിറങ്ങും.