നവാഗതനായ കിരണ്‍ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് വിശുദ്ധ മെജോ. ഡിനോയ് പൗലോസ് കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിലെ ട്രെയിലര്‍ പുറത്തിറങ്ങി. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തിറക്കിയത്. ഡിനോയ്ക്കൊപ്പം മാത്യു തോമസ്, ലിജോ മോള് തുടങ്ങിയവരും ട്രെയിലറിലുണ്ട്. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മികച്ച സ്വീകാര്യതയാണ് ട്രെയിലറിന് ലഭിച്ചിരിക്കുന്നത്. നേരത്തേ പുറത്തിറങ്ങിയ ചിത്രത്തിലെ ‘ഒറ്റമുണ്ട്’, ‘കണ്ണ്’ തുടങ്ങിയ ഗാനങ്ങള്‍ ഹിറ്റായിരുന്നു.
പ്രണയകഥയാണ് ‘വിശുദ്ധ മെജോ’ പറയുന്നത്. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആളാണ് ഡിനോയ് പൗലോസ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ഡിനോയ് ആണ്. ലിജോ മോളാണ് ചിത്രത്തിലെ നായിക. മാത്യു തോമസിന് പുറമേ ബൈജു എഴുപുന്ന തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
വിനോദ് ഷൊര്‍ണൂര്‍, ജോമോന് ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് വിശുദ്ധ മെജോ നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രണം നിര്‍വഹിച്ചിരിക്കുന്നതും ജോമോന് ടി ജോണാണ്. ഷാഫി ചെമ്മാടാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്. ചിത്രം ജൂലൈ 29 ന് തിയ്യറ്ററുകളില്‍ എത്തും.