ഷൈന്‍ ടോം ചാക്കോ കേന്ദ്രകഥാപാത്രമായി എത്തുന്ന ബൂമറാംഗ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ആസിഫ് അലിയുടെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ട്രെയിലര്‍ പുറത്തിറക്കിയത്. മനു സുധാകരന് ആണ് ചിത്രത്തിന്റെ സംവിധായകന്.
കോമഡിക്ക് പ്രധാന്യം നല്കി കൊണ്ടുള്ള ഫാമിലി എന്റര്ടെയ്നര് ആണ് ചിത്രമെന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. ബൈജു സന്തോഷ്, സംയുക്ത മേനോന്, ചെമ്പന്‍ വിനോദ്, ഡെയിന്‍ ഡേവിസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൃഷ്ണദാസ് പങ്കിയാണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്.
ഗുഡ് കമ്പനി അവതരിപ്പിക്കുന്ന ബൂമറാംഗ് ഈസി ഫ്ലൈ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജി മേടയില്‍, തൗഫീഖ് ആര് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. വിഷ്ണു നാരായണന് നമ്പൂതിരിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് അഖില്‍ എ ആര്, ഗാനരചന അജിത് പെരുമ്പാവൂര്‍, സംഗീതം പകര്‍ന്നിരിക്കുന്നത് സുബീര്‍ അലി ഖാന്, പശ്ചാത്തല സംഗീതം കെ പി, പ്രൊഡക്ഷന്‍ കണ്ട്രോളര് സഞ്ജു ജെ, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ആന്റണി ഏലൂര്‍, കലാസംവിധാനം ബോബന് കിഷോര്‍. മേക്കപ്പ് ഷാജി പുല്‍പ്പള്ളി, വസ്ത്രാലങ്കാരം ലിജി പ്രേമന്, ലൈന്‍ പ്രൊഡ്യൂസര്‍ സഞ്ജയ് പാല്, സ്റ്റില്‍സ് പ്രേം ലാല്‍ പട്ടാഴി, അസ്സോസിയേറ്റ് ഡയറക്ടര്‍ വിന്‍സെന്റ് പനങ്കൂടന്‍, വിഷ്ണു ചന്ദ്രന്, അസിസ്റ്റന്റ് ഡയറക്ടേഴ്സ് ഗിരീഷ് ആറ്റിങ്ങല്‍, അഖിലന്, ആകാശ് അജിത്, നോബിന് വര്‍ഗീസ്. ഫെബ്രുവരി മൂന്നിന് തീയറ്ററുകളില്‍ എത്തും.