ക്യാമ്പസ് പ്രണയവും രാഷ്ട്രീയവും പശ്ചാത്തലമാക്കി മലയാളത്തില്‍ മറ്റൊരു ചിത്രം കൂടി.
നിരവധി ക്യാമ്പസ് സിനിമകള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും ഒരു സര്‍വകലാശാല പശ്ചാത്തലമാകുന്ന സിനിമ ആദ്യമായാണ് കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തുന്നത്. മഹാത്മാഗാന്ധി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയവും പ്രണയവുമെല്ലാം പശ്ചാത്തലമാക്കി ‘ഋ’ എന്ന പേരിലാണ് ചിത്രമൊരുങ്ങുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.
ഫാ.വര്‍ഗീസ് ലാല്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സിനിമക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോസ് കെ മാനുവല്‍ ആണ്. ദളിത് മുസ്ലിം പ്രണയങ്ങളെ പൊതുസമൂഹം നോക്കിക്കാണുന്ന രീതി ഈ സിനിമയില്‍ രാഷ്ട്രീയ വിഷയമായി സ്വീകരിച്ചിരിക്കുന്നു. വിനീത് ശ്രീനിവാസന്റെയും മഞ്ചരിയുടെയും മനോഹരമായ ഗാനങ്ങള്‍ സിനിമയെ സജീവമാകുന്നു. അന്തരിച്ച നാടന്‍പാട്ട് കലാകാരന് പി.എസ് ബാനര്‍ജി ആദ്യമായി ആലപിച്ച നാടന്‍പാട്ടും സിനിമയുടെ ഭാഗമാണ്.
രാജീവ് രാജ്, ഡെയിന്‍ ഡേവിസ്, രഞ്ജി പണിക്കര്‍, കോട്ടയം പ്രദീപ്, നയന എല്‍സ, വിദ്യാ വിജയകുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ധാര്‍ത്ഥ് ശിവയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.