ആശാ ശരത്ത് കേന്ദ്രകഥാപാത്രമാകുന്ന ‘ഖെദ്ദ ദി ട്രാപ്’എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. ആശാ ശരത്തിന് പുറമേ സുധീര്‍ കരമന, സുദേവ് നായര്‍ എന്നിവരാണ് ട്രെയിലറിലുള്ളത്. ആശാ ശരത്തും മകള്‍ ഉത്തരയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഖെദ്ദ. മനോജ് കാനയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പ്രതാപ് പി നായരാണ് ഛായാഗ്രഹണം. മനോജ് കണ്ണോത്ത് ചിത്രസംയോജനവും രാജേഷ് കല്പത്തൂര് കലാസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. മനോജ് കുറൂരിന്റെ വരികള്‍ക്ക് ശ്രീവത്സന്‍ ജെ മോനോന്, ബിജിപാല്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം പകരുന്നത്.
വസ്ത്രാലങ്കാരം- അശോകന് ആലപ്പുഴ, ചമയം- പട്ടണം ഷാ, ശബ്ദരൂപകല്പന- റോബിന് കുഞ്ഞുകുട്ടി, മനോജ് കണ്ണോത്ത്, നിര്‍മാണ നിര്‍വഹണം- ഹരി വെഞ്ഞാറമ്മൂട്, സഹസംവിധാനം- ഉമേഷ് അംബുജേന്ദ്രന്‍, പിആര്‍ഒ- മഞ്ജു ഗോപിനാഥ്, ശബ്ദലേഖനം- ലെനിന് വലപ്പാട്, നിശ്ചല ഛായാഗ്രഹണം- വിനീഷ് ഫ്ളാഷ് ബാക്ക്, പരസ്യകല- സത്യന്‍സ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍. ഡിസംബറില്‍ ചിത്രം തീയറ്ററുകളില്‍ എത്തും.