പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എബ്രിഡ് ഷൈന്‍ ചിത്രം മഹാവീര്യറുടെ ട്രെയിലര്‍ പുറത്തിറങ്ങി. മലയാളത്തിന്റെ പ്രിയതാരങ്ങളായ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും സോഷ്യല്‍ മീഡിയ പേജുകള്‍ വഴിയാണ് ട്രെയിലര്‍ പുറത്തിറക്കിയത്. വേറിട്ടൊരു ദൃശയവിസ്മയമാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ ഒരുക്കുന്നതെന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. കോടതി മുറിയും നിയമ വ്യവഹാരങ്ങളും രാജഭരണക്കാഴ്ചകളുമെല്ലാം ചിത്രത്തിലുണ്ടാകുമെന്ന് ട്രെയിലര്‍ സൂചിപ്പിക്കുന്നു
പോളി ജൂനിയര്‍ പിക്ചേഴ്സ്, ഇന്ത്യന്‍ മൂവി മേക്കേഴ്സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി. എസ് ഷംനാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജൂലൈ 21ന് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും. നിവിന്‍ പോളി, ആസിഫ് അലി എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. ഇവരെ കൂടാതെ ലാല്‍, ലാലു അലക്സ്, സിദ്ധിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജന് രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവരും മുഖ്യവേഷത്തിലെത്തുന്നു. എം. മുകുന്ദന്റെ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് എബ്രിഡ് ഷൈനാണ്.
സംസ്ഥാന അവാര്‍ഡ് ജേതാവായ ചന്ദ്രു സെല്‍വരാജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഇഷാന് ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. മനോജാണ് ചിത്രസംയോജനം നിര്‍വഹിച്ചത്. ശബ്ദ മിശ്രണം-വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, കലാ സംവിധാനം – അനീസ് നാടോടി, വസ്ത്രാലങ്കാരം – ചന്ദ്രകാന്ത്, മെല്‍വി. ജെ, ചമയം – ലിബിന് മോഹനന്, മുഖ്യ സഹ സംവിധാനം-ബേബി പണിക്കര്‍ എന്നിവരും ചേര്‍ന്ന് നിര്‍വഹിച്ചിരിക്കുന്നു.