ശ്രീനാഥ് ഭാസി കേന്ദ്രകഥാപാത്രമായി എത്തുന്ന പടച്ചോനേ ഇങ്ങള് കാത്തോളീ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കുടുംബ പശ്ചാത്തലത്തിലുള്ള കോമഡി എന്റര്‍ടെയ്നറാണ് ചിത്രം. രാഷ്ട്രീയവും ചിത്രത്തില്‍ കടന്നുവരുന്നുണ്ട്. ശ്രീനാഥ് ഭാസി, അലന്‍സിയര്‍, ഗ്രേസ് ആന്റണി, വിജിലേഷ്, രാജേഷ് മാധവന്, ആന്‍ ശീതള്‍, അടക്കമുള്ളവര്‍ ട്രെയിലറിലുണ്ട്.
ഫിലിം എഡിറ്ററും സംവിധായകനുമായ ബിജിത്ത് ബാലയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഹരീഷ് കണാരന്, ദിനേശ് പ്രഭാകര്‍, നിര്‍മ്മല്‍ പാലാഴി, ജോണി ആന്റണി, മാമുക്കോയ, ഷൈനി സാറ, സുനില്‍ സുഗത, രഞ്ജി കങ്കോല്‍, രസ്ന പവിത്രന്, സരസ ബാലുശ്ശേരി, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നതാനിയല്‍ മഠത്തില്‍, നിഷ മാത്യു, ഉണ്ണിരാജ, മൃദുല തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
ടൈനി ഹാന്‍ഡ്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസുകുട്ടി മഠത്തില്‍, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പ്രദീപ് കുമാറാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. നിധീഷ് നടേരി, ബി. കെ ഹരിനാരായണന്, മനു മഞ്ജിത്ത് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന് സംഗീതസംവിധാനം നിര്‍വഹിക്കുന്നു. കിരണ്‍ ദാസ് എഡിറ്റിങ്ങും വിഷ്ണു പ്രസാദ് ഛായാഗ്രഹണവും രഞ്ജിത്ത് മണലിപറമ്പില്‍ മേക്കപ്പും ചെയ്യുന്നു. പ്രൊഡക്ഷന്‍ കണ്ട്രോളര് ദീപക് പരമേശ്വരന്. സുജിത്ത് മട്ടന്നൂര്‍ ആണ് വസ്ത്രാലങ്കാരമൊരുക്കിയത്. പി ആര് ഓ മഞ്ജു ഗോപിനാഥ്.