ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പന്ത്രണ്ട് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തിറക്കിയത്. വിനായകന്, ഷൈന്‍ ടോം ചാക്കോ, ദേവ് മോഹന്‍, ലാല്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജൂണ്‍ പത്തിന് ചിത്രം തീയറ്ററുകളിലെത്തും.
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പന്ത്രണ്ട്. നേരത്തേ പുറത്തിറങ്ങിയ ചിത്രത്തിലെ പാട്ടുകള്‍ക്ക് മികച്ച സ്വീകരണമാണ് ലഭിച്ചത്. ട്രെയിലറും സസ്പെന്‍സ് നിറച്ചാണ് എത്തിയിരിക്കുന്നത്. കുറഞ്ഞ സമയംകൊണ്ട് ചിത്രത്തിന്റെ ട്രെയിലര്‍ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
സ്കൈ പാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാമാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കറാണ് നിര്‍വഹിക്കുന്നത്. സോഹന്‍ സീനുലാല്‍, പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണന്, വിനീത് തട്ടില്‍, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യന്, ശ്രിന്ദ, വീണ നായര്‍, ശ്രീലത നമ്പൂതിരി തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. ബി.കെ. ഹരിനാരായണന്, ജോ പോള്‍ എന്നിവരുടെ വരികള്‍ക്ക് അല്‍ഫോന്‍സ് ജോസഫ് സംഗീതം പകരുന്നു. എഡിറ്റിംഗ് നബു ഉസ്മാനാണ് നിര്‍വഹിക്കുന്നത്.
മറ്റ് അണിയറപ്രവര്‍ത്തകര്‍: ലൈന്‍ പ്രൊഡ്യൂസര്‍- ഹാരീസ് ദേശം, പ്രൊഡക്ഷന്‍ കണ്ട്രോളര്- ബിനു മുരളി, പ്രൊഡക്ഷന്‍ ഡിസൈനര്‍- ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണന്, മേക്കപ്പ്- അമല്‍ ചന്ദ്രന്, സ്റ്റില്‍സ്- റിഷാജ് മുഹമ്മദ്, ഡിസൈന്‍- പോപ്കോണ്‍, സൗണ്ട് ഡിസൈനര്‍- ടോണി ബാബു, ആക്ഷന്‍ – ഫീനിക്സ് പ്രഭു, വി.എഫ്.എക്സ്. – മാത്യു മോസസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സുകു ദാമോദര്‍, അസോസിയേറ്റ് ഡയറക്ടര്‍- ഹരീഷ് സി. പിള്ള, മോഷന്‍ പോസ്റ്റര്‍- ബിനോയ് സി. സൈമണ്‍- പ്രൊഡക്ഷന്‍ മാനേജര്‍- നികേഷ് നാരായണ്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- വിനോഷ് കൈമള്‍.