യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതായി ഷാരൂഖ് ഖാന് നായകനാകുന്ന പത്താന്റെ ട്രെയിലര്‍. പതിനൊന്ന് മണിക്കൂറുകൊണ്ട് ഒരുകോടി ഇരുപത് ലക്ഷം പേരാണ് പത്താന് ട്രെയിലര്‍ കണ്ടത്. സോഷ്യല്‍ മീഡിയയില്‍ പത്താന് ട്രെയിലര്‍ വൈറലായിട്ടുണ്ട്. ഷാരൂഖ് ഖാന്റെ ആക്ഷനും ദീപികയുടെ ഫൈറ്റുമാണ് ഹൈലൈറ്റ്. ബെഷറം രംഗ് എന്ന ഗാനരംഗത്തിലുള്ള കാവി വസ്ത്രം ധരിച്ചാണ് ദീപികയുടെ ഫൈറ്റ്. ഇത് ചര്‍ച്ചാ വിഷയമായിട്ടുണ്ട്.
ഇന്ന് രാവിലെയാണ് പത്താന് ട്രെയിലര്‍ യൂട്യൂബില്‍ പങ്കുവയ്ക്കപ്പെട്ടത്. ജോണ്‍ എബ്രഹാമാണ് ട്രെയിലറില്‍ നിറഞ്ഞു നില്ക്കുന്ന മറ്റൊരു താരം. ഷാരൂഖും ജോണ്‍ എബ്രഹാമും നേര്‍ക്കുനേര്‍ പൊരുതുന്ന സീനും ട്രെയിലറിലുണ്ട്. ദീപിക പദുക്കോണ്‍ പട്ടാള വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. പല ലുക്കിലുള്ള ദീപികയെ ട്രെയിലറില്‍ കാണാം.
സിദ്ധാര്‍ത്ഥ് ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നിര്‍മാതാക്കളായ യഷ് രാജിന്റെ സ്പൈ യൂണിവേഴ്സില് ഒരുങ്ങുന്ന ആദ്യ സിനിമയാണ് പത്താന്. വാര്, ടൈഗര്‍, എന്നിവയാണ് സ്പൈ യൂണിവേഴ്സ് ഒരുക്കിയ മറ്റ് ചിത്രങ്ങള്‍. ഹൃത്വിക് റോഷന്റെ വാറിന് ശേഷം സിദ്ധാര്‍ത്ഥ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം തീയറ്ററില്‍ എത്തുന്ന ഷാരൂഖ് ഖാന് ചിത്രമാണ് പത്താന്. ഷാരൂഖ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ജനുവരി 25നാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്.