ടൊവിനോ തോമസ് നായകനായി എത്തുന്ന തല്ലുമാലയുടെ ട്രെയിലര്‍ പുറത്തിറങ്ങി. അടിയും ഇടിയും ചിരിയുടെ പെരുന്നാളുമായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക എന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. ടൊവിനോയ്ക്കൊപ്പം ലൂക്ക്മാന്, ഷൈന്‍ ടോം ചാക്കോ, കല്യാണി പ്രിയദര്ശന് എന്നിവരും ട്രെയിലറിലുണ്ട്. റിലീസ് ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.
ഖാലിദ് റഹ്മാനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മണവാളന് വസീം എന്ന കഥാപാത്രത്തെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ബീപാത്തുവായി കല്യാണിയും എത്തുന്നു. ചിത്രത്തിലെ കണ്ണില്‍ പെട്ടൊളെയെന്ന് തുടങ്ങുന്ന ഗാനവും ഒലെ മെലഡി എന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇംഗ്ലീഷിലും അറബിയിലും മലയാളത്തിലുമായാണ് കണ്ണില്‍ പെട്ടൊളെയെന്ന് ഗാനത്തിന്റെ വരികള്‍ ഒരുക്കിയിരിക്കുന്നത്. ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത് മു.റിയും ഇര്‍ഫാന ഹമ്മീദും ചേര്‍ന്നാണ്. ഗാനം ആലപിച്ചിരിക്കുന്നത് വിഷ്ണു വിജയിയും ഇര്‍ഫാന ഹമീദും ചേര്‍ന്നാണ്. വിഷ്ണു വിജയ് തന്നെയാണ് സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
കൊവിഡ് കാലത്ത് ഇറങ്ങിയ, ഷൈന്‍ ടോം ചാക്കോ നായകനായ ലവിനു ശേഷം ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മുഹ്സിന് പരാരിയും അഷ്റഫ് ഹംസയും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ആഷിക് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന് ആണ് നിര്‍മ്മാണം. ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനുരാഗ കരിക്കിന്‍വെള്ളം, ഉണ്ട, ലവ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.