ഷെയ്ന് നിഗം നായകനാകുന്ന ഉല്ലാസം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. നവാഗതനായ ജീവന് ജോജോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പ്രവീണ്‍ ബാലകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരുന്നത്. കൈതമറ്റം ബ്രദേഴ്സിന്റെ ബാനറില്‍ ജോയി കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
പവിത്രാ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
ഷെയ്ന് നിഗത്തെ കൂടാതെ അജു വര്‍ഗീസ്, ദീപക് പറമ്പോള്‍, രഞ്ജി പണിക്കര്‍, ബേസില്‍ ജോസഫ് തുടങ്ങിവരും ചിത്രത്തില്‍ പ്രധന വേഷത്തില്‍ എത്തുന്നുണ്ട്.
രണ്ട് അപരിചതര്‍ തമ്മില്‍ ഉണ്ടാകുന്ന പ്രണയത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത് എന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രത്തിന്റേതായി നേരത്തെ പുറത്ത് ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.