കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് ശേഷം നിവിന്‍ പോളിയും റോഷന് ആന്‍ഡ്രൂസും ഒന്നിക്കുന്ന സാറ്റര്‍ഡേ നൈറ്റ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ നാളെ പുറത്തിറങ്ങും. നാളെ വൈകിട്ട് ഏഴ് മണിക്കാണ് ട്രെയിലര്‍ റിലീസ് ചെയ്യുക. ‘കിറുക്കനും കൂട്ടുകാരും’ എന്ന ടാഗ്ലൈനോടെയാണ് ചിത്രം എത്തുന്നത്. നാല് സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് കേന്ദ്രകഥാപാത്രം. സിജു വില്‍സണ്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വന്‍ ഹൈപ്പോടെയാണ് സാറ്റര്‍ഡേ നൈറ്റ് എത്തുന്നത്. നേരത്തേ പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ഇതിന് പിന്നാലെ എത്തിയ ചിത്രത്തിന്റെ ടീസറും പ്രേക്ഷകര്‍ ഏറ്റെടുത്തു. നവീന്‍ ഭാസ്കറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ചിത്രം നിര്‍മിക്കുന്നത്. സാനിയ ഇയ്യപ്പന്‍, മാളവിക, പ്രതാപ് പോത്തന്, ശാരി, വിജയ് മേനോന്, അശ്വിന് മാത്യു എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
അസ്ലം കെ പുരയില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിനായി ജേക്സ് ബിജോയ് ആണ് സംഗീതം ഒരുക്കുന്നത്. അനീസ് നാടോടിയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. കോസ്റ്റ്യൂം ഡിസൈനര്‍- സുജിത്ത് സുധാകരന്, മേക്കപ്പ്- സജി കൊരട്ടി, ആര്‍ട്ട് ഡയറക്ടര്‍- ആല്വിന് അഗസ്റ്റിന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- നോബിള്‍ ജേക്കബ്, കളറിസ്റ്റ്- ആശിര്‍വാദ് ഹദ്കര്‍, ഡി ഐ- പ്രൈം ഫോക്കസ് മുംബൈ, സൗണ്ട് ഡിസൈന്‍- രംഗനാഥ് രവി എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.