ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിക്രം ചിത്രമാണ് കോബ്ര. ഐക്ക് ശേഷം വിക്രം വിവിധ ഗെറ്റപ്പില്‍ എത്തുന്ന ചിത്രമാണ് കോബ്ര. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. വിവിധ ഗെറ്റപ്പിലെത്തുന്ന വിക്രമിനെ ട്രെയിലറില്‍ കാണാം. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്ഫാന് പത്താന്, മലയാളി താരം റോഷന് മാത്യു, ശ്രീനിധി ഷെട്ടി എന്നിവരും ടീസറിലുണ്ട്.
സെവന് സ്ക്രീന്‍ സ്റ്റുഡിയോയുടെ ബാനറില്‍ എസ്.എസ്. ലളിത് കുമാര്‍ നിര്‍മ്മിച്ച് ആര്. അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീ ഗോകുലം മൂവീസ്, ത്രൂ ഡ്രീം ബിഗ് ഫിലിംസ്, ഇ ഫോര്‍ എന്റര്ടെയ്ന്മെന്റ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്. എ.ആര്. റഹ്മാന്റെ സംഗീത സംവിധാനത്തില്‍ പുറത്തുവന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിക്കഴിഞ്ഞു.
ഇമൈക്ക നൊടികള്‍, ഡിമാന്‍ഡി കോളനി എന്നീ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് ശേഷം അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് കോബ്ര. മൂന്ന് വര്‍ഷത്തിലേറയായി നിരവധി ഷെഡ്യൂളുകളിലായാണ് ചിത്രീകരണം പൂര്‍ത്തിയായത്. വിക്രം ചിത്രത്തില്‍ 18 ല്‍ ഏറെ ഗെറ്റപ്പുകളിലെത്തുന്നതായാണ് സൂചന. വി എഫ് എക്സ് വര്‍ക്കുകള്‍ക്ക് മാത്രം 28 കോടി രൂപയാണ് നിര്‍മ്മാതാക്കള്‍ ചിലവഴിച്ചത്. സര്‍ജാനോ ഖാലിദ്, മിയ ജോര്‍ജ്, കനിഹ, പദ്മപ്രിയ, മാമുക്കോയ, എന്നിവരും ചിത്രത്തിലുണ്ട്.