യുവതാരം ഷൈൻ നിഗം നായകനായെത്തുന്ന ചിത്രമാണ് ഇഷ്ക്. നവാഗതനായ അനുരാഗ് മനോഹർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഷൈനിനെ കൂടാതെ ആൻ ശീതൽ, ഷൈൻ ടോം ചാക്കോ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.ഈ 4 എന്റർടൈന്മെന്റ്സിന്റെ ബാനറിൽ എ. വി അനൂപ്,സി വി സാരഥി,മുകേഷ് മെഹ്ത എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.ജേകസ് ബിജോയ് ആണ് സംഗീതം.
ചിത്രത്തിനുവേണ്ടി ഷെയ്ൻ നടത്തിയ ട്രാൻസ്ഫോർമേഷൻ വീഡിയോ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.ഷെയ്ൻ അവസാനമായി അഭിനയിച്ച സിനിമ മധു നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ് ആയിരുന്നു.കുമ്പളങ്ങിയിലെ ബോബിയിൽ നിന്നും ഇഷ്കിലെ സച്ചിയിലേക്ക് ഉള്ള രൂപമാറ്റം എങ്ങനെ നടത്തി എന്നതാണ് വീഡിയോയിൽ കാണിക്കുന്നത്. വീഡിയോ കാണാം