സൂപ്പർഹിറ്റ് സംവിധായകൻ ജോഷിക്ക് ഉള്ള ഒരു ട്രിബ്യൂട്ട് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധാകേന്ദ്രം. നിരവധി എഡിറ്റിംഗ് വീഡിയോയിലൂടെ ശ്രദ്ധേയനായ ലിന്റോ കുര്യൻ ആണ് ജോഷിക്ക് ഒരു വീഡിയോയുമായി രംഗത്ത് എത്തിയത്. മലയാള സിനിമയിലെ നിരവധി ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളുടെ അമരക്കാരനായ ഈ സംവിധായകന്റെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ നിന്നുള്ള രംഗങ്ങൾ കോർത്തിണക്കിയാണ് വീഡിയോ ഒരുക്കിയത്.ഈ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ഇതിനിടെ ഒരു ഇടവേളയ്ക്ക് ശേഷം അടുത്ത ചിത്രവുമായി എത്തുകയാണ് സംവിധായകൻ ജോഷി.പൊറിഞ്ചു മറിയം ജോസ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ ജോജു ജോർജ്, ചെമ്പൻ വിനോദ്, നൈല ഉഷ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എൻ ചന്ദ്രൻ ആണ്.അജയ് ഡേവിഡ് കാച്ചപ്പിള്ളി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയും ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനും ആണ്. റെജിമോൻ ആണ് ചിത്രം നിർമിക്കുന്നത്