‘കുട്ടികൾക്ക് വേണ്ടി ഒരു സിനിമ ചെയ്തതിന് പ്രിയ പ്രഭാസിനോട് ബഹുമാനം’; ടീസർ ലോഞ്ചിന് പിന്നാലെ ട്രോൾ വേട്ടയിൽ മുങ്ങി പ്രഭാസ് ചിത്രം ആദിപുരുഷ്

ടീസർ റിലീസിന് പിന്നാലെ ട്രോളുകളിൽ മുങ്ങി പ്രഭാസ് നായകനായി എത്തുന്ന ചിത്രം ‘ആദിപുരുഷ്’. കഴിഞ്ഞദിവസമാണ് ടി സീരീസിന്റെ യു ട്യൂബ് ചാനലിൽ ആദിപുരുഷ് ടീസർ റിലീസ് ചെയ്തത്. എന്നാൽ, ടീസർ കണ്ട പ്രേക്ഷകർ ഒരേ സ്വരത്തിൽ ചോദിച്ചത് ഇത് കുട്ടികൾക്കു വേണ്ടിയുള്ള സിനിമയാണോ എന്നാണ്. കുട്ടികൾക്കു വേണ്ടി ഒരു സിനിമയിൽ അഭിനയിക്കാൻ മനസു കാണിച്ച പ്രഭാസിനെ അഭിനന്ദിക്കാനും ചിലർ മറന്നില്ല.

500 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ വിഷ്വൽ എഫക്ട്സ് നിലവാരം ഇല്ലാത്തതാണെന്നാണ്  പ്രധാന വിമർശനം. കൊച്ചു ടിവിയിൽ റിലീസ് ചെയ്താൽ പണം ഉണ്ടാക്കാമെന്നും കുട്ടികൾക്കു വേണ്ടിയാണോ ഈ സിനിമ ഉണ്ടാക്കിയതെന്നും ഉൾപ്പെടെ കണക്കറ്റ പരിഹാസങ്ങളാണ് ടീസർ റിലീസ് ചെയ്തതിനു പിന്നാലെ ചിത്രത്തിന് ലഭിച്ചത്. അയോധ്യയിൽ സരയൂ തീരത്ത് ഗംഭീര പരിപാടിയായാണ് ടീസർ ലോഞ്ച് അണിയറപ്രവർത്തകർ നടത്തിയത്.

‘കുട്ടികൾക്കു വേണ്ടി മാത്രമായി ഒരു സിനിമ ചെയ്യാൻ തയ്യാറായ പ്രഭാസിനോട് വലിയ ബഹുമാനം’, ‘പോഗോ ചാനലിനാണോ റൈറ്റ്സ് കൊടുത്തിരിക്കുന്നത്’, ‘ഈ ടീസർ കണ്ടതിനു ശേഷം ശക്തിമാനോടുള്ള ബഹുമാനം കോടിക്കണക്കിന് മടങ്ങ് വർദ്ധിച്ചു’, ‘500 കോടിക്ക് കാർട്ടൂൺ വി എഫ് എക്സ്’ ചെയ്തു വെച്ചിരിക്കുന്നോ’, ‘പോഗോ രാമായണം വലിയ സ്ക്രീനിലേക്ക് ഭയമില്ലാതെ എത്തിക്കുന്ന പ്രഭാസിനും ഓം റൗത്തിനും വലിയ ബഹുമാനം’ എന്നിങ്ങനെ പോകുന്നു കമന്റുകൾ.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

6 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago