ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരളി ഇന്നാണ് ഒടിടിയിൽ റിലീസ് ആയത്. സോണി ലിവിലാണ് ചിത്രം റിലീസ് ചെയ്തത്. എന്നാൽ, സിനിമ കണ്ടിറങ്ങിയവരിൽ പോസിറ്റീവ് ആയ അഭിപ്രായമുള്ളവർക്ക് ഒപ്പം തന്നെ നെഗറ്റീവ് ആയ അഭിപ്രായങ്ങൾ ഉള്ള നിരവധി പ്രേക്ഷകരും ഉണ്ട്. എ സർട്ടിഫിക്കറ്റ് നേടിയ ചിത്രം പതിനെട്ട് വയസിനു മുകളിലുള്ളവർക്ക് എന്ന് പ്രത്യേകം എഴുതി കാണിച്ച് തന്നെയാണ് ചിത്രം തുടങ്ങുന്നത്. എന്നാൽ, എ സർട്ടിഫിക്കറ്റ് ഉള്ള പടം ഒടിടിയിൽ അനുവദിക്കരുതെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തി.
ഇതിനിടെ ചിത്രത്തിലെ തെറി പ്രയോഗങ്ങൾക്ക് എതിരെ നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ ഇറങ്ങിയിരിക്കുന്നത്. ഹെഡ്സെറ്റ് ഉപയോഗിച്ച് ഫോണിൽ തന്നെ സിനിമ കാണണമെന്നും അബദ്ധത്തിൽ പോലും ഹെഡ്സെറ്റ് ഫോണിൽ നിന്ന് മാറ്റരുതെന്നും പറഞ്ഞ് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ട്രെയിലറിൽ തന്നെ ജാഫർ ഇടുക്കി സഹിതം നിരവധി ആളുകളുടെ തെറിവിളികൾ ട്രോളുകൾ ആയി എത്തിയിരുന്നു. എന്നാൽ, സിനിമ ഇറങ്ങിയതോടെ സിനിമയിലെ ജോജുവിന്റെ തെറിവിളി ആണ് വൈറൽ ആയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ. പെട്രോൾ വിലവർദ്ധനയ്ക്ക് എതിരെ കോൺഗ്രസ് റോഡ് ഉപരോധിച്ച് നടത്തിയ സമരത്തിനെതിരെ ജോജു പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയാണ് ഇപ്പോൾ ട്രോളുകൾ ഇറങ്ങിയിരിക്കുന്നത്.
അങ്കമാലി ഡയറീസ്, ഈ മ യൗ, ജല്ലിക്കെട്ട് എന്നീ സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രമാണ് ‘ചുരുളി’. ട്രയിലർ റിലീസ് ചെയ്ത് ഒരു ദിവസം കഴിഞ്ഞപ്പോൾ തന്നെ യുട്യൂബിൽ ട്രെൻഡിങ് ആയി മാറിയിരുന്നു. എസ് ഹരീഷാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ജോജു, ചെമ്പൻ വിനോദ്, വിനയ് ഫോർട്ട്, ജാഫർ ഇടുക്കി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…