അല്‍ഫോണ്‍ പുത്രനും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്ന ഗോള്‍ഡ് എന്ന ചിത്രത്തിന്റെ
ഓവര്‍സീസ് അവകാശം സ്വന്തമാക്കി ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്. വന്‍ തുകയ്ക്കാ് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ഗോള്‍ഡിന്റെ ഓവര്‍സീസ് അവകാശം സ്വന്തമാക്കിയത്.
മമ്മൂട്ടി ചിത്രങ്ങളായ പ്രീസ്റ്റ്, ഭീഷ്മപര്‍വ്വം, സിബിഐ 5, സുരേഷ് ഗോപി ചിത്രം കാവല്‍, ആന്റണി വര്‍ഗീസ് നായകനായി എത്തിയ അജഗജാന്തരം തുടങ്ങി വമ്പന്‍ ചിത്രങ്ങളുടെ ഇന്ത്യക്ക് പുറത്തുള്ള ഡിസ്ട്രിബ്യൂഷന്‍ നിര്‍വ്വഹിച്ചിട്ടുള്ളത് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ്.
പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രതീക്ഷകളോടെയാണ് ഗോള്‍ഡ് എത്തുന്നത്. നയന്‍താരയാണ് ചിത്രത്തിലെ നായിക. പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ഗോള്‍ഡ്. ചിത്രത്തിന്റെ പോസ്റ്ററുകളും മറ്റും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
നയന്‍താരക്കും പൃഥ്വിരാജിനും പുറമേ മല്ലിക സുകുമാരന്‍, ബാബുരാജ്, ഷമ്മി തിലകന്, അബു സലീം, അജ്മല്‍ അമീര്‍, റോഷന് മാത്യൂ, ഇടവേള ബാബു തുടങ്ങിയവരും ചിത്രത്തിലുണ്ട്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിലാണ് ചിത്രത്തിന്റെ നിര്‍മാണം. മാജിക് ഫ്രെയിംസ് ആണ് വിതരണം. അല്‍ഫോണ്‍സ് പുത്രന് തന്നെയാണ് ചിത്രത്തിന്റ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്.