2021ലെ ആദ്യ മുഴുനീള ചിരിവിരുന്നുമായി ലാലും ലാല്‍ ജൂനിയറും ചേര്‍ന്ന് സംവിധാനം നിര്‍വഹിക്കുന്ന സുനാമി പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. ഒരു പക്കാ ഫാമിലി എന്റര്‍ടൈനറാണ് സുനാമി. ചിത്രത്തിന്റെ നിര്‍മാണം പാണ്ട ഡാഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അലന് ആന്റണിയാണ്.
ലാല്‍ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അലക്സ് ജെ പുളിക്കല്‍ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിര്‍വഹിക്കുന്ന സുനാമിയുടെ സംഗീതം കൈകാര്യം ചെയ്യുന്നത് യക്സന്‍ ഗാരി പെരേരയും നേഹ എസ് നായരും ചേര്‍ന്നാണ്.
പ്രവീണ്‍ വര്‍മയാണ് കോസ്റ്റ്യൂം ഡിസൈന്‍. ഇന്നസെന്റ്, മുകേഷ്, അജു വര്‍ഗീസ്, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ, ബിനു അടിമാലി, ആരാധ്യ ആന്‍, അരുണ്‍ ചെറുകാവില്‍, ദേവി അജിത്, നിഷ മാത്യു, വത്സല മേനോന്, സിനോജ് വര്‍ഗീസ്, സ്മിനു എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. തൃശൂര്‍, യു സി കോളേജ് എന്നിവിടങ്ങളിലായിട്ടാണ് സുനാമി ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
0% Stress
0% Tension
100% Fun and Laughter
Tsunami will reach you soon see the smiles on your faces..Posted by Lal on Thursday, 4 February 2021
0% Stress
0% Tension
100% Fun and Laughter
Tsunami will reach you soon to see the smile on your faces..Posted by Aju Varghese on Thursday, 4 February 2021