ഇന്ദ്രജിത്ത് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ആഹാ.കേരളത്തിൽ സ്ഥിരമായി വടംവലി ടൂർണമെന്റിൽ ഒന്നാം സ്ഥാനം നേടികൊണ്ടിരുന്ന ആഹാ നീലൂർ എന്ന വടംവലി ടീമിനെ കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്.നവാഗതനായ ബിബിൻ പോൾ സാമുവൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ വലിപ്പാട്ട് ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. പൃഥ്വിരാജ് സുകുമാരൻ ആണ് ഗാനം റിലീസ് ചെയ്തത്.ഇന്ദ്രജിത്തും ഹരിശങ്കറും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.ആശിഷും ആകാശുമാണ് സംഗീതം.ഗാനം കാണാം