ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത തല്ലുമാലയ്ക്ക് തീയറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നേരത്തേ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ ‘തുപാത്തു’ എന്ന റാപ്പ് ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഈ ഗാനവും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
ടൊവിനോയും ശക്തിശ്രീ ഗോപാലനും വിഷ്ണു വിജയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മറ്റ് ഗാനങ്ങളിലേത് പോലെ ടൊവിനോയുടെ ഫാസ്റ്റ് ഡാന്‍സ് നമ്പറുകളും റാപ്പും ഗാനരംഗത്ത് കാണാനാകും. ടൊവിനോയ്ക്ക് കല്യാണിക്കും പുറമേ ലുക്മാന്, സ്വാതി റെഡ്ഡി, ഓസ്റ്റിന്‍, അദ്രി ജോയ് എന്നിവരും ഗാനരംഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
ഓഗസ്റ്റ് 12നാണ് തല്ലുമാല പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. വന്‍ പ്രമോഷന് പരിപാടികളുമായി എത്തിയ ചിത്രം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞുവെന്നാണ് ബോക്സ് ഓഫിസ് കളക്ഷനില്‍ നിന്നും വ്യക്തമാകുന്നത്. ചിത്രത്തില്‍ ഇരുപതുവയസുകാരനായാണ് ടൊവിനോ എത്തിയത്. മണവാളന് വസിം എന്നാണ് ടൊവിനോയുടെ നായക കഥാപാത്രത്തിന്റെ പേര്. ബീപാത്തു എന്നാണ് കല്യാണി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. ഷൈന്‍ ടോം ചാക്കോയും ചിത്രത്തിലുണ്ട്.