മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രമാണ് ഉണ്ട. അനുരാഗ കരിക്കിൻ വെള്ളം എന്ന ആദ്യ ചിത്രം കൊണ്ട് തന്നെ വലിയൊരു ആരാധക വൃന്ദത്തെ ഉണ്ടാക്കി എടുക്കാൻ സാധിച്ച സംവിധായകനാണ് ഖാലിദ് റഹ്മാൻ.അദ്ദേഹമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം നാളെ തിയേറ്ററുകളിലെത്തുകയാണ്. ഇതിനിടെ ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ .വീഡിയോയിലെ ഒരു ഭാഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.” എനിക്ക് വേണ്ടി ഒന്നും കൂടി ഈ രംഗം ഷൂട്ട് ചെയ്യാമോ” എന്ന് ചോദിക്കുന്ന മമ്മൂക്കയെ വീഡിയോയിൽ കാണാം. സിനിമയോടും അഭിനയത്തോടുമുള്ള അദ്ദേഹത്തിന്റെ അഭിനിവേശം ഈ വാക്യങ്ങളിൽ പ്രകടമാണ്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു ഇപ്പോൾ