പേരിലെ ഒരു വ്യത്യസ്ഥത തന്നെയാണ് ഉണ്ടയിലേക്ക് പ്രേക്ഷകരെ അടുപ്പിച്ചത്. എന്തായിരിക്കും ഈ ചിത്രമെന്ന ആകാംക്ഷയിൽ ഇരുന്ന പ്രേക്ഷകർക്ക് ചിത്രത്തിന്റെ സ്റ്റിൽസും ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ട്രെയിലറും എല്ലാം നല്ലൊരു ചിത്രം തന്നെയായിരിക്കും എന്നുറപ്പും നൽകി. ആ പ്രതീക്ഷകളെ നിറവേറ്റി പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക് തുളച്ചു കയറിയിരിക്കുകയാണ് ‘ഉണ്ട’. തന്റെ ആദ്യ ചിത്രമായ അനുരാഗ കരിക്കിൻ വെള്ളത്തിൽ നിന്നും വേറിട്ടൊരു അവതരണമാണ് ഖാലിദ് റഹ്മാൻ അവലംബിച്ചിരിക്കുന്നത്. ചെറിയൊരു പത്രവർത്തയിൽ നിന്നും ഉരുത്തിരിഞ്ഞ ചിത്രം സ്വാഭാവികമായ നർമത്തോടൊപ്പം ഭീതിയും നിറച്ച് പ്രേക്ഷകനെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
സാധാരണ പോലീസ് ചിത്രങ്ങളിൽ നിന്നെല്ലാം വേറിട്ട നിൽക്കുന്ന റിയലിസ്റ്റിക്കായിട്ടുള്ള ഒരു സോഷ്യോ – പൊളിറ്റിക്കൽ ചിത്രമാണ് ഉണ്ട. ബസ്തറിലെ മാവോയിസ്റ്റ് മേഖലയിൽ തെരഞ്ഞെടുപ്പ് നടത്താൻ പോകുന്ന കേരള പൊലീസിലെ ഒരു സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. വമ്പൻ ആയുധ ശേഖരവുമായി സദാ സന്നദ്ധരായിരിക്കുന്ന മാവോയിസ്റ്റുകളുടെ ഇടയിലേക്കാണ് മണി സാറും സംഘവും എത്തുന്നത്. ലാത്തിയും ഉപയോഗിച്ച് ശീലമില്ലാത്ത തോക്കുമായ സംഘത്തിന്റെ ആ നിസ്സഹായാവസ്ഥയിൽ തന്നെ നർമ്മത്തിന്റെ ഒരു ആഴവും ഭീതിയുടെ ഒരു നിഴലാട്ടവും ഒരേ സമയം ദർശിക്കുവാൻ സാധിക്കുമെന്നത് തന്നെയാണ് ഉണ്ടയെ വേറിട്ടതാക്കുന്നത്. പോലീസ് ചിത്രങ്ങളിൽ കാണുന്ന സ്ഥിരം ക്ളീഷേകളായ തീ പാറുന്ന ഡയലോഗുകളോ വില്ലൻമാരെ ഇടിച്ചു തെറിപ്പിക്കുന്ന സീനുകളോ ഇല്ലാത്ത ഒരു പക്കാ റിയലിസ്റ്റിക് പോലീസ് സ്റ്റോറിയാണ് ഉണ്ട.
ഹീറോയിസത്തിനോട് വിട പറഞ്ഞ് സാധാരണക്കാരനായ ഒരു കഥാപാത്രത്തിലേക്ക് ഇറങ്ങി വന്ന മമ്മൂക്കയെയാണ് ഉണ്ടയിൽ കാണുവാൻ സാധിക്കുന്നത്. ബൽറാമിന്റെ രൗദ്രതയോ ഒന്നുമില്ലാത്ത ഭയക്കുന്ന, നിരാശനാവുന്ന ഒരു സാധാരണ പോലീസ് ഓഫീസർ വേഷമാണ് തന്റെ സ്വതസിദ്ധമായ അഭിനയ മുഹൂർത്തങ്ങളിലൂടെ മമ്മൂക്ക മനോഹരമാക്കിയിരിക്കുന്നത്. ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, അർജുൻ അശോകൻ തുടങ്ങി ഒരോ കഥാപാത്രത്തിനും കൃത്യമായി ഇടം നൽകിയാണ് സിനിമ വികസിക്കുന്നത്. ഖാലിദ് റഹ്മാനും ഹർഷദും ചേർന്നൊരുക്കിയ തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ ശക്തി. ടെൻഷൻ നിറക്കുന്ന കഥാ സന്ദർഭത്തിന് അനുയോജ്യമായ സംഗീതം ഒരുക്കിയ പ്രശാന്ത് പിള്ളയും ഉണ്ടയെ പ്രേക്ഷകർക്ക് ആസ്വാദ്യകരമാക്കി. ഹൃദയത്തിലേക്ക് നേരെ തുളച്ച് കയറുന്ന ഈ ‘ഉണ്ട’ ഒരിക്കലും നഷ്ടപ്പെടുത്താതിരിക്കേണ്ട ഒരു ചിത്രം തന്നെയാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…