മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രമാണ് ഉണ്ട. അനുരാഗ കരിക്കിൻ വെള്ളം എന്ന ആദ്യ ചിത്രം കൊണ്ട് തന്നെ വലിയൊരു ആരാധക വൃന്ദത്തെ ഉണ്ടാക്കി എടുക്കാൻ സാധിച്ച സംവിധായകനാണ് ഖാലിദ് റഹ്മാൻ.അദ്ദേഹമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.റിലീസ് ചെയ്ത ക്യാരക്ടർ പോസ്റ്ററുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ഏറെ തരംഗമായിരുന്നു. SI മണികണ്ഠൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്.ആദ്യ ചിത്രമായ അനുരാഗ കരിക്കിൻ വെള്ളത്തിലൂടെ തന്നെ ശഏറെ ശ്രദ്ധേയനായ ഖാലിദ് റഹ്മാന്റെ രണ്ടാം ചിത്രമെന്ന നിലയിൽ ഏറെ പ്രതീക്ഷയായിരുന്നു ഉണ്ടയിൽ ഉള്ളത്.ചിത്രത്തിന്റെ ടീസർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മലയാള സിനിമയിലെ താര രാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് ടീസർ പുറത്ത് വിട്ടത്.ടീസർ കാണാം