സാഗരം സാക്ഷിയായി ഒരു താലികെട്ട്..! അത് സാഗരത്തിൽ 60 അടി താഴ്ചയിൽ..! ചെന്നൈയിലാണ് ദമ്പതികൾ കടലിനടിയിൽ വെച്ച് താലികെട്ട് നടത്തിയത്. വി ചിന്നദുരൈയും എസ് ശ്വേതയുമാണ് പരമ്പരാഗത വേഷത്തിൽ വിവാഹം കഴിക്കുവാൻ കടലിലേക്ക് എടുത്തു ചാടിയത്. നീലങ്കരായി തീരത്താണ് തിങ്കളാഴ്ച്ച രാവിലെയാണ് ചടങ്ങ് നടന്നത്. വധു ചുവന്ന സാരിയിലും വരൻ മുണ്ടും ഷർട്ടും ഉടുത്താണ് എത്തിയത്. വരൻ ചിന്നദുരൈ സോഫ്റ്റ്വെയർ എഞ്ചിനീയറും ലൈസൻസുള്ള സ്ക്യൂബ ഡൈവറും കൂടിയാണ്. ഒരു മാസത്തെ ട്രെയിനിങ് എടുത്താണ് വിവാഹത്തിനൊരുങ്ങിയത്. വരന്റെ വീട്ടുകാരാണ് അണ്ടർ വാട്ടർ വെഡിങ്ങ് സജസ്റ്റ് ചെയ്തത്.