22 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ജാവ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. ഈ സമയത്തതാണ് ഉണ്ണി മുകുന്ദൻ 1.64 ലക്ഷം രൂപ മുടക്കി വാഹനം സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോൾ താരം നമ്മള് പുതിയ ഒരു ബൈക്ക് വാങ്ങിയാല്‍ അത് ആദ്യം ഓടിക്കുന്നത് നമ്മുടെ ചങ്ക് ആയിരിക്കും എന്ന തലകെട്ടോടുകൂടി തന്റെ പുതിയ ബൈക്കിൽ മമ്മൂക്കയുമായ് ഇരിക്കുന്ന ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ്. ഉണ്ണിമുകുന്ദനൊപ്പം ജാവയിൽ ചുള്ളൻ ലുക്കിൽ ഇരിക്കുന്ന മമ്മൂട്ടിയുടെ ചിത്രം സോഷ്യൽ മീഡിയ ലോകം ഏറ്റെടുത്തുകഴിഞ്ഞു.1.64 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള ജാവ മോട്ടോര്‍സൈക്കിള്‍സിന്റെ മെറൂണ്‍ നിറത്തിലുള്ള ജാവ മോഡലാണ് ഉണ്ണി മുകുന്ദന് വാങ്ങിയത്. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജന്റ്സ് പ്രൈവറ്റ് ലിമിറ്റഡിന് കീഴില്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ ജാവ ബൈക്ക് തൃശ്ശൂര്‍ ഷോറൂമില്‍നിന്നാണ് സ്വന്തമാക്കിയത്. ചരിത്ര പശ്ചാത്തലത്തിലൊരുങ്ങുന്ന ‘മാമാങ്കം’ എന്ന ചിത്രത്തില്‍ മമ്മൂട്ടിക്ക് ഒപ്പം അഭിനയിക്കുകയാണ് ഉണ്ണി മുകുന്ദന്.