താന്‍ ദേശീയ ചിന്താഗതിക്കാരനാണെന്നും ഇന്ത്യക്കെതിരെ എന്തു പറഞ്ഞാലും തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും നടന് ഉണ്ണി മുകുന്ദന്. അതിന് ഞാന്‍ ഗണ്ണ് പിടിച്ചു നില്‍ക്കണമെന്നില്ലെന്നും ഉണ്ണി മുകുന്ദന് പറഞ്ഞു. നേരത്തെ വലതുപക്ഷ സംഘടനകളോട് ചേര്‍ന്നു നില്ക്കുന്ന രാഷ്ട്രീയമാണ് ഉണ്ണി മുകുന്ദന്റേത് എന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
‘ഞാന്‍ ഭയങ്കര ദേശീയ ചിന്താഗതിക്കാരനാണ്. രാഷ്ട്രീയ ബന്ധമൊന്നും ഇതിലില്ല. Iam very natinalist in my terms. അത് കൊണ്ട് എനിക്ക് ചില കാര്യങ്ങള്‍ ഒ.ക്കെയല്ല, ചില കാര്യങ്ങള്‍ ഒ.കെയാണ്. വിത്ത് പൊളിറ്റിക്സ് പൊളിറ്റിക്കല്‍ വ്യൂ കാണുമ്പോള്‍ പ്രോബ്ളമാറ്റിക്ക് ആയി തോന്നിപോകും. എന്നെ സംബന്ധിച്ച് ഇന്ത്യക്കെതിരെ എന്തു വന്നാലും എനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. അതിന് ഞാന്‍ ഗണ്ണ് പിടിച്ചു നില്‍ക്കണമെന്നില്ല. ഞാന്‍ കൃത്യമായി തന്നെ നികുതി അടക്കുന്ന പൗരനാണ്. Anything going against my country against me എന്നാണ്. ഇതാണ് എന്റെ രാഷ്ട്രീയം. ഇതില്‍ റൈറ്റ് വിങ് ഫീല്‍ ചെയ്യുകയാണെങ്കില്‍ എനിക്ക് നിങ്ങളെ രക്ഷിക്കാനാവില്ല’; ഉണ്ണി മുകുന്ദന് പറഞ്ഞു.
താന്‍ ദൈവങ്ങളെ ആരാധിക്കുന്ന കുടുംബത്തില്‍ തന്നെയാണ് ജനിച്ചു വളര്‍ന്നത്. വീട്ടില്‍ കൃഷ്ണനും രാമനും ശിവനും ഹനുമാന് സ്വാമിയും ഉള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങളുണ്ട്. ഇവരെ ആരേയും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതീകങ്ങളായല്ല കാണുന്നത്. അതിനാലാണ് താന്‍ ആരാധിക്കുന്ന ഹനുമാന് സ്വാമിയെ അപമാനിച്ചപ്പോള്‍ പ്രതികരിച്ചതെന്നും ഉണ്ണി മുകുന്ദന് പറഞ്ഞു. സന്തോഷ് കീഴാറ്റൂരിന്റെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു ഉണ്ണി മുകുന്ദന്.