മലയാള സിനിമയ്ക്ക് വീണ്ടുമിതാ ഒരു സൂപ്പർ ഹീറോ കൂടി സ്വന്തമാകാൻ പോകുന്നു. ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന പാൻ ഇന്ത്യാ ചിത്രം ഗന്ധർവ ജൂനിയർ ചിത്രീകരണം ആരംഭിച്ചു. 40 കോടി മുതൽമുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. നവാഗതനായ വിഷ്ണു അരവിന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കുഞ്ഞിരാമായാണം, എബി, കൽക്കി, കുഞ്ഞെൽദോ, ചിത്രീകരണം നടക്കുന്ന പദ്മിനി എന്നീ ചിത്രങ്ങൾക്ക് ശേഷം ലിറ്റിൽ ബിഗ് ഫിലിംസ് ഒരുക്കുന്ന ചിത്രത്തിൽ ഉണ്ണിമുകുന്ദനെ കൂടാതെ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. പ്രവീൺ പ്രഭാറാം, സുജിൻ സുജാതൻ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ചന്ദ്രു സെൽവരാജാണ്.
സംഗീത സംവിധാനം ജേക്സ് ബിജോയ്, ചിത്രസംയോജനം അപ്പു ഭട്ടതിരിയും ക്രിസ്റ്റി സെബാസ്റ്റിനും ചേർന്നും നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ മനോജ് പൂങ്കുന്നം, സജീവ് ചന്തിരൂർ എന്നിവരാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനീത് ജെ പുള്ളൂടൻ, പ്രൊഡക്ഷൻ ഡിസൈനർ വിനോദ് രവീന്ദ്രൻ, ആർട്ട് ഔസേപ്പ് ജോൺ, കോസ്റ്റ്യൂം ഡിസൈനർ ഗായത്രി കിഷോർ, മേക്കപ്പ് റേണക്സ് സേവിയർ, വി എഫ് എക്സ് മൈൻഡ് സ്ടെയ്ൻ സ്റ്റുഡിയോസ്, സ്റ്റിൽസ് ബിജിത്ത് ധർമ്മടം, പി ആർ & മാർക്കറ്റിംഗ് വൈശാഖ് സി വടക്കേവീട്, മീഡിയ പ്ലാനിംഗ് പപ്പറ്റ് മീഡിയ, ഡിജിറ്റൽ മാർക്കറ്റിംഗ് എന്റർടൈൻമെന്റ് കോർണർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.