ഉണ്ണി മുകുന്ദന് നായകനായി എത്തിയ മാളികപ്പുറം എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രം 25 കോടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുകയാണ്. ഉണ്ണി മുകുന്ദന്റെ ആദ്യ 25 കോടി ക്ലബ്ബ് ചിത്രമാണിത്. ഇത് കൂടാതെ സിനിമയുടെ റീമേക്ക് റൈറ്റ്സ്, സാറ്റലൈറ്റ്, ഒടിടി എന്നീ മേഖലകളിലും മികച്ച ബിസിനസ് സ്വന്തമാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അണിറപ്രവര്‍ത്തകര്‍.
ഡിസംബര്‍ 30നായിരുന്നു മാളികപ്പുറം റിലീസ് ചെയ്തത്. ആദ്യ ദിനം തന്നെ ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചു. രണ്ടാം വാരമെത്തിയപ്പോള്‍ കേരളത്തിലെ ചിത്രത്തിന്റെ സ്ക്രീന്‍ കൗണ്ട് വര്‍ധിച്ചു. 140 തീയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം രണ്ടാം വാരമെത്തിയപ്പോള്‍ 170 സ്ക്രീനുകളിലെത്തി. കേരളത്തില്‍ നിന്ന് മാത്രം ഇതിനോടകം 18 കോടിയിലധികം രൂപയാണ് ചിത്രം കളക്ട് ചെയ്തത്. അജിത്തിന്റെ തുനിവും വിജയിയുടെ വാരിസും കേരളത്തിലെ തീയറ്ററുകള്‍ കീഴടക്കിയിട്ടും മാളികപ്പുറം കുലുങ്ങിയില്ല. ചിത്രം വിജയ പ്രദര്‍ശനം തുടര്‍ന്നു.
നവാഗതനായ വിഷ്ണു ശശി ശങ്കറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മനോജ് കെ ജയന്, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഛായാഗ്രഹണം-വിഷ്ണുനാരായണന്‍, എഡിറ്റിംഗ്-ഷമീര്‍ മുഹമ്മദ്, സംഗീതം,പശ്ചാത്തല സംഗീതം- രഞ്ജിന് രാജ്. ആന്റോ ജോസഫും വേണു കുന്നപ്പിള്ളിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.