രാജന് പി. ദേവിന്റെ മകനും നടനുമായ ഉണ്ണി പി. ദേവ് പ്രിയങ്കയെ വിവാഹം ചെയ്തു. നിരവധി താരങ്ങളുടെ സാന്നിധ്യത്തിലാണ് ഇരുവരും വിവാഹം ചെയ്തത്. താര സമ്പന്നമായിരുന്നു ചടങ്ങിൽ നിരവധി സിനിമ സീരിയൽ രംഗത്തെ താരങ്ങൾ പങ്കെടുത്തു. മിഥുൻ മാനുവൽ ഒരുക്കിയ ആട് ഒരു ഭീകരജീവി എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി അഭിനയ ജീവിതത്തിലേക്ക് കടന്നുവന്നത്. ഇടി, രക്ഷാധികാരി ബൈജു, ആട് 2, മന്ദാരം, ജനമൈത്രി തുടങ്ങിയ സിനിമകളിലൂടെ ഉണ്ണി ജനശ്രദ്ധ നേടി. താരത്തിന്റെ സഹോദരൻ ജിബിൽ രാജും അഭിനേതാവാണ്. ഇരുവരുടെയും വിവാഹ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.