അടുത്തിടെ പുറത്തിറങ്ങിയ ഫഹദ് ഫാസിൽ നായകനായ ജോജി എന്ന ചിത്രത്തില്‍ ഉണ്ണിമായ അവതരിപ്പിച്ച ബിന്‍സി എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. അഞ്ച് സുന്ദരികള്‍ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ ഉണ്ണിമായ അഭിനയത്തിനൊപ്പം അസിസ്റ്റന്റ് ഡയറക്ടറായും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും മലയാള സിനിമയില്‍ സജീവമാണ്. തിരക്കഥാകൃത്ത് ശ്യാം പുഷ്കരന്റെ ഭാര്യ കൂടിയായ ഉണ്ണിമായ മഹേഷിന്റെ പ്രതികാരം, പറവ, അഞ്ചാം പാതിരാ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത് ഗൃഹലക്ഷ്മി മാഗസിന് വേണ്ടി ഉണ്ണിമായ നടത്തിയ മേക്കോവർ ഫോട്ടോഷൂട്ടാണ്. അരുൺ പയ്യടിമീത്തലാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.