തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളായ അജിത്തും വിജയിയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ തുനിവും വരിസും തീയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. പൊങ്കല്‍ റിലീസായി ഇന്നലെയാണ് ചിത്രങ്ങള്‍ തീയറ്ററുകളില്‍ എത്തിയത്. അജിത്ത്, വിജയ് ആരാധകര്‍ ഏറെ നാളുകളായി കാത്തിരുന്ന ചിത്രങ്ങളായിരുന്നു ഇത്. വന്‍ ബജറ്റ് ചിത്രങ്ങള്‍ കേരളത്തില്‍ റിലീസ് ചെയ്യുമ്പോള്‍ ആ സമയം തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ അതിന്റെ ആരവത്തില്‍ മുങ്ങിപ്പോകുകയാണ് പതിവ്. എന്നാല്‍ തല, ദളപതി ചിത്രങ്ങള്‍ക്കിടയിലും നിറഞ്ഞ സദസുകളില്‍ മുന്നേറുന്ന ഒരു മലയാള ചിത്രമുണ്ട്. ഉണ്ണി മുകുന്ദന്റെ മാളികപ്പുറം.
മാളികപ്പുറത്തിന് ലഭിക്കുന്ന വന്‍ സ്വീകാര്യത കാരണം വിജയ്, അജിത്ത് ചിത്രങ്ങള്‍ക്ക് കേരളത്തില്‍ പ്രതീക്ഷിച്ച റിലീസ് സെന്ററുകള്‍ ലഭിച്ചില്ല. പൊങ്കല്‍ ദിനമായ ഇന്നലെ തീയറ്ററുകളില്‍ യഥാര്‍ത്ഥത്തില്‍ ഉണ്ണി പൊങ്കലായിരുന്നു. ഡിസംബര്‍ അവസാനവാരം പുറത്തിറങ്ങിയ ചിത്രം ഇതിനോടകം തന്നെ ബോക്സ് ഓഫീസില്‍ 25 കോടി രൂപയോളം സ്വന്തമാക്കി കഴിഞ്ഞു. സണ്‍ഡേ ബോക്സ്ഓഫീസില്‍ രാജ്യത്തെ തന്നെ ടോപ്പ് ലിസ്റ്റിലും മാളികപ്പുറം ഇടം നേടിയിരുന്നു.
നവാഗതനായ വിഷ്ണു ശശി ശങ്കറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മനോജ് കെ ജയന്, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഛായാഗ്രഹണം-വിഷ്ണുനാരായണന്‍, എഡിറ്റിംഗ്-ഷമീര്‍ മുഹമ്മദ്, സംഗീതം,പശ്ചാത്തല സംഗീതം- രഞ്ജിന് രാജ്. ആന്റോ ജോസഫും വേണു കുന്നപ്പിള്ളിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.