പലതരം ഫോട്ടോഷൂട്ടുകൾ നാം ദിവസേന കാണാറുണ്ട്. വിവാദം സൃഷ്ടിച്ച് വൈറലായ ഫോട്ടോഷൂട്ടുകളും മനസ്സ് നിറക്കുന്ന ഫോട്ടോഷൂട്ടുകളുമെല്ലാം സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട്. ഇപ്പോൾ അങ്ങനെ വൈറലായിരിക്കുന്നത് അമേരിക്കൻ മോഡലായ ജെയ്ൻ റിവേറയുടെ ഫോട്ടോഷൂട്ടാണ്. മലയാളി കേട്ടിട്ട് പോലുമില്ലാത്ത ഈ മോഡലിന്റെ ഫോട്ടോഷൂട്ട് എങ്ങനെ വൈറലായി എന്നതായിരിക്കും ഇപ്പോൾ ആലോചിക്കുന്നത്. മോഡൽ ഫോട്ടോഷൂട്ട് നടത്തിയ ഇടം തന്നെയാണ് അത് വൈറലാക്കിയത്.
this Instagram model’s father passed away,,,, and she did a photo shoot with the open casket…. pic.twitter.com/u1EVNxaajz
— Mac McCann (@MacMcCannTX) October 26, 2021
കഴിഞ്ഞ ദിവസം ഇരുപതുകാരിയായ ജെയ്ൻ തന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായിരുന്ന പപ്പ മരിച്ചുപോയിയെന്ന് ആരാധകരെ അറിയിച്ച് ഒരു പോസ്റ്റ് പങ്ക് വെച്ചിരുന്നു. എന്നാൽ അതോടൊപ്പം പപ്പയുടെ ശവപ്പെട്ടിക്ക് സമീപം പല പോസിലുള്ള ഫോട്ടോസും മോഡൽ പങ്ക് വെച്ചു. ആ ഫോട്ടോഷൂട്ടാണ് ഇപ്പോൾ വൈറലായത്. ഇൻസ്റ്റാഗ്രാമിലും ടിക് ടോക്കിലും എല്ലാം നിരവധി ആരാധകരുള്ള മോഡലിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഇപ്പോൾ ഡിലീറ്റ് ചെയ്തിരിക്കുകയാണ്.