നടിയും നർത്തകിയുമായ ആശാ ശരത്തിന്റെ മകൾ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചിരിക്കുകയാണ്. ഉത്തരയുടെ ആദ്യ ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ വാർത്തകളും പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ സിനിമയിലേക്ക് എത്തിയതിനു ശേഷമുള്ള ആദ്യ പിറന്നാൾ ആഘോഷിക്കുകയാണ് ഉത്തര. അച്ഛനും അമ്മയ്ക്കും ഒപ്പം ചിത്രത്തിന്റെ ലൊക്കേഷനിൽ ഉള്ള അണിയറ പ്രവർത്തകർക്ക് ബിരിയാണി വിതരണം ചെയ്താണ് ഉത്തര തന്റെ പിറന്നാൾ ആഘോഷമാക്കിയത്. ഇതിനൊപ്പം ലൊകേഷനിൽ വെച്ച് താരം പിറന്നാൾ കേക്കും മുറിച്ച് എല്ലാവര്ക്കും നൽകി.
ദുബായിൽ താമസമാക്കിയ ഉത്തര ആദ്യമായാണ് തന്റെ പിറന്നാൾ കേരളത്തില്‍ വച്ച് ആഘോഷിക്കുന്നത്. ആദ്യസിനിമയുടെ ലൊക്കേഷനില്‍ പിറന്നാള്‍ ആഘോഷിക്കാന്‍ കഴിഞ്ഞത് ഇരട്ടിമധുരമായെന്ന് ഉത്തര പറഞ്ഞു. ഖേദ്ധ എന്ന ചിത്രത്തിൽ ഉത്തരയ്ക്കൊപ്പം ‘അമ്മ ആശാ ശരത്തും അഭിനയിക്കുന്നുണ്ട്. ചിത്രത്തിലും ഇവർ അമ്മയും മകളുമായാണ് വേഷം ഇടുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ആലപ്പുഴയിൽ എഴുപുന്നയിൽ പുരോഗമിക്കുകയാണ്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മിക്കുന്ന ഖെദ്ദയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. മനോജ് കാനയാണ് സംവിധാനം. സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ നേടിയ പ്രതാപ് പി നായര്‍ ക്യാമറയും അശോകന് ആലപ്പുഴ ചിത്രത്തില്‍ കോസ്റ്റ്യൂമും നിര്‍വഹിക്കുന്നു.