മലയാള സിനിമയിലെ പ്രശസ്ത നടിയായ ഊര്‍മിള ഉണ്ണിയുടെ മകളും നര്‍ത്തകിയുമായ ഉത്തര ഉണ്ണി വിവാഹിതയാകുന്നു, താരത്തിന്റെ കഴുത്തില്‍ താലി ചാര്‍ത്തുന്നത് നിതേഷ് നായര്‍ ആണ്. താരത്തിന് വരന്‍ ചിലങ്കകെട്ടി കൊടുത്താണ് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ചടങ്ങിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്.
എറണാകുളത്തെ കുമ്പളത്തെ സ്വകാര്യ റിസോര്‍ട്ടില്‍ വെച്ച് ഇരുകുടുംബങ്ങളും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തില്‍ ആയിരുന്നു വിവാഹനിശ്ചയം നടന്നത്. ചടങ്ങില്‍ മലയാളത്തിന്റെ പ്രിയ താരങ്ങളായ സംയുക്താ വര്‍മ്മയും നടന്‍ ബിജുമേനോനും മകനും പങ്കെടുത്തിരുന്നു . 2020 ഏപ്രില്‍ അഞ്ചിനാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്.
ബാംഗ്ലൂരിലുള്ള UTIZ എന്ന് കമ്പനിയുടെ ഉടമയാണ് നിതേഷ് നായര്‍. ഉത്തര നര്‍ത്തകി മാത്രമല്ല അഭിനേത്രി കൂടിയാണ്. പക്ഷെ നര്‍ത്തകി എന്ന പേരിലാണ് ഉത്തര ഉണ്ണി ഏറ്റവും കൂടുതല്‍ അറിയപ്പെട്ടിരുന്നത്. ഉത്തര സ്റ്റേജ് ഷോകളിലും സജീവമാണ്. ഭാരതനാട്യത്തിലാണ് താരം ഏറ്റവും കൂടുതല്‍ ശോഭിച്ചിട്ടുള്ളത്. യുനെസ്‌കോയുടെ അന്താരാഷ്ട്ര ഡാന്‍സ് കൗണ്‍സില്‍ അംഗവുമാണ് ഉത്തര. നിരവധി ഹ്രസ്വചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍, സംഗീത വീഡിയോകള്‍ എന്നിവ നിര്‍മ്മിച്ചിട്ടും അതില്‍ അഭിനയിച്ചിട്ടുമുണ്ട് താരം. വിവാഹത്തിനായുള്ള ഒരുക്കങ്ങളായിരിക്കും ഇനി. താരത്തിന് ആരാധകര്‍ ആശംസകള്‍ അറിയിച്ചിട്ടുമുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…