പാർവ്വതി, ആസിഫ് അലി, ടോവിനോ തോമസ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മനു അശോകൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ഉയരെ. ചിത്രത്തിന് നല്ല അഭിപ്രായം കിട്ടിത്തുടങ്ങിയതോടെ പടം കാണാനെത്തിയവരുടെ എണ്ണത്തിലും മാറ്റം ഉണ്ടായി. അഭിനയിച്ചവർ എല്ലാം തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും പാർവതിയുടെ അഭിനയ മികവ് ചിത്രത്തിന് കൂടുതൽ ആസ്വാദകരെ നേടി കൊടുത്തു. ശക്തമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് പാർവതി പ്രേക്ഷകമനസുകളുടെ ശ്രദ്ധ പിടിച്ചുപറ്റി.
ഇപ്പോഴിതാ ചിത്രം പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. പ്രദർശനത്തിനൊത്ത് 47 ദിവസങ്ങൾ പൂർത്തിയാക്കുമ്പോൾ കൊച്ചിന് മള്‍ട്ടിപ്ലെ്ക്സില്‍ നിന്നു മാത്രം ഒരു കോടിയ്ക്ക് മുകളില്‍ കളക്ഷനാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഫോറം കേരളമാണ് ഈ കണക്ക് പുറത്ത് വിട്ടിരിക്കുന്നത്.
എന്നാൽ ചിത്രത്തിനെ ആകെയുള്ള ബോക്സ് ഓഫീസിൽ കളക്ഷൻ അണിയറ പ്രവർത്തകർ ഇത് വരെ പുറത്ത് വിട്ടിട്ടില്ല. ചിത്രം ഇപ്പോഴും വിജയകരമായ പ്രദർശനം നടത്തിക്കൊണ്ടിരിക്കുകയാണ്.