നവാഗതനായ അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജൂൺ. യുവനടി റെജിഷാ വിജയനാണ് ജൂൺ എന്ന ടൈറ്റിൽ കഥാപാത്രമായി ചിത്രത്തിൽ എത്തുന്നത്. റെജിഷയുടെ ഗംഭീര മേക്ക് ഓവർ തന്നെയാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത.
വിജയ് ബാബു നിർമാണം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ലിബിൻ വർഗീസ്, അഹമ്മദ് കബീർ,ജീവൻ ബേബി മാത്യു എന്നിവർ ചേർന്നാണ്. ഫെബ്രുവരിയിൽ ചിത്രം റിലീസിനെത്തും.ചിത്രത്തിലെ മൂന്നാം ഗാനം ‘ഉയരും’ എന്ന ഗാനത്തിന്റെ വീഡിയോ ഗാനം ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ്.ഇഫ്തിയാണ് സംഗീതസംവിധാനം.അനു എലിസബത്ത് രചിച്ച ഗാനം ആലപിച്ചിരിക്കുന്നത് ഗൗരി ലക്ഷ്മിയാണ്. ഗാനം കാണാം