മധു സി നാരായണന്റെ സംവിധാനത്തിൽ ഷെയ്ൻ നിഗം, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആകുന്ന കുമ്പളങ്ങി നൈറ്റ്സിലെ ‘ഉയിരിൽ തൊടും’ എന്ന മനോഹര പ്രണയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. സുഷിൻ ശ്യാം ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷും ആനി ആമിയുമാണ്. അൻവർ അലിയുടേതാണ് വരികൾ.
ശ്യാം പുഷ്ക്കരൻ തിരക്കഥയും നസ്രിയ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ നിർമാണവും നിർവഹിക്കുന്ന ചിത്രം ഫെബ്രുവരി 7ന് തീയറ്ററുകളിൽ എത്തും. ഫഹദ് ഫാസിലും ശ്രദ്ധേയമായ ഒരു വേഷം ചിത്രത്തിൽ കൈകാര്യം ചെയ്യുന്നുണ്ട്. ഇതുവരെ ഇറങ്ങിയ ചിത്രത്തിന്റെ ടീസറിനും ട്രെയ്ലറിനും ഗാനത്തിനുമെല്ലാം മികച്ച സ്വീകരണമാണ് ലഭിച്ചത്.