തമിഴ്, മലയാളം സിനിമ-ടെലിവിഷൻ രംഗത്ത് സജീവമായി നിൽക്കുന്ന ഒരാളാണ് നടി വൈഗ റോസ്. കുളി സീൻ എന്ന ഷോർട്ട് ഫിലിമിലൂടെയാണ് വൈഗ മലയാളികൾക്ക് സുപരിചിതയാകുന്നത്. ഹണി റോസ് എന്നായിരുന്നു താരത്തിന്റെ യഥാർത്ഥ പേരെങ്കിലും അഭിനയ രംഗത്ത് എത്തിയ ശേഷം വൈഗ എന്ന പേര് സ്വീകരിക്കുകയായിരുന്നു. കോട്ടയം സ്വദേശിനിയാണ് വൈഗ. മലയാളിയാണെങ്കിലും വർഷങ്ങളായി വൈഗ ചെന്നൈയിലാണ് താമസിക്കുന്നത്.
2010 ൽ പുറത്തിറങ്ങിയ മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ അലക്സാണ്ടർ ദി ഗ്രേറ്റ് എന്ന സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിക്കുന്നത്. അലക്സാണ്ടർ ദി ഗ്രേറ്റ് എന്ന സിനിമയ്ക്ക് പുറമേ ഓർഡിനറി, നേരിന്റെ നൊമ്പരം, കളിയച്ഛൻ, ലച്ച്മി എന്ന സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്. താരം ചെയ്ത കഥാപാത്രങ്ങളെല്ലാം മികച്ചതായിരുന്നു. അഭിനയ പ്രാധാന്യമുള്ള സിനിമകൾ ചെയ്യാൻ താരം ശ്രമിക്കുകയും മികച്ച അഭിപ്രായങ്ങൾ നേടുകയും ചെയ്തു.
പിന്നീട് ഇങ്ങോട്ട് ഒരുപാട് മലയാള സിനിമയിലും സീരിയലിലും വൈഗ അഭിനയിച്ചിട്ടുണ്ട്. സ്റ്റാർ മാജിക്കാണ് വൈഗയ്ക്ക് ആരാധകരെ ഉണ്ടാക്കി കൊടുത്ത പ്രോഗ്രാം. ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെ ഇതിന് മുമ്പും വൈഗ ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ടെലികാസ്റ്റ് ചെയ്തിരുന്ന ‘ഡെയർ ദി ഫിയർ’ എന്ന പ്രോഗ്രാമിലൂടെ ആണ് താരം ആദ്യമായി മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോൾ ടെലിവിഷൻ മേഖലയിലും താരത്തിന് ഒരുപാട് ആരാധകർ ഉണ്ട്. തമിഴ് കളേഴ്സ് ടിവി യിലെ കോമഡി നെറ്സ് എന്ന പ്രോഗ്രാമിന്റെ അവതാരക താരമാണ്. സ്റ്റാർ മാജിക്കിൽ നോബി മാർക്കോസുമായുള്ള കോംബോയാണ് വൈഗയെ മലയാളികളുടെ പ്രിയങ്കരിയാക്കിയത്. അതിൽ ഇപ്പോഴും ഇടയ്ക്കിടെ പങ്കെടുക്കാറുണ്ട് താരം. നടി സാധിക വേണുഗോപാലുമായി അടുത്ത സൗഹൃദവും കാത്തുസൂക്ഷിക്കുന്നുണ്ട് താരം.
തന്റെ ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും എല്ലാം താരം പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിലെല്ലാം താരത്തിന് നിറഞ്ഞ പിന്തുണയും പ്രേക്ഷക പ്രീതിയും ഉണ്ട്. അതുകൊണ്ട് തന്നെ താരത്തിന്റെ പോസ്റ്റുകൾ ഓരോന്നും മീഡിയ ഇടങ്ങളിൽ വൈറൽ ആണ്. വളരെ പെട്ടെന്നാണ് പ്രേക്ഷകർക്കിടയിൽ പോസ്റ്റുകൾ തരംഗമാകുന്നത്. താരത്തിന്റെ പുതിയൊരു ഫോട്ടോഷൂട്ടാണ് ഇപ്പോൾസോഷ്യൽ മീഡിയ കീഴടക്കുന്നത്. അരുൺ ചേലാടാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. അർപ്പിത മേരി ജോണിന്റെ സ്റ്റൈലിംഗിൽ സജനി മന്ദാരയാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്.
View this post on Instagram